Home> Kerala
Advertisement

ഭക്ഷണ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസ് ഉറപ്പുവരുത്തും; പരിശോധന ഊർജിതമായി തുടരുമെന്നും ആരോഗ്യമന്ത്രി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല.പൊതുസമൂഹത്തിനും ഇതിന് പ്രധാനപങ്കുണ്ട്. നല്ല കടകളെ പ്രോത്സാഹിപ്പിക്കണം. ഓപ്പറേഷൻ മത്സ്യക്ക് ശേഷം ചെക്ക് പോസ്റ്റുകളിലൂടെയുള്ള പഴകിയ മത്സ്യത്തിന്റെ വരവ് കുറഞ്ഞതായും ആരോഗ്യമന്ത്രി.

ഭക്ഷണ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസ് ഉറപ്പുവരുത്തും; പരിശോധന ഊർജിതമായി തുടരുമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഭക്ഷണ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സുരക്ഷാ പരിശോധന സംസ്ഥാനവ്യാപകമായി തന്നെ തുടരും. പലയിടങ്ങളിലായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല. പൊതുസമൂഹത്തിനും ഇതിന് പ്രധാനപങ്കുണ്ട്. നല്ല കടകളെ പ്രോത്സാഹിപ്പിക്കണം. ഓപ്പറേഷൻ മത്സ്യക്ക് ശേഷം ചെക്ക് പോസ്റ്റുകളിലൂടെയുള്ള പഴകിയ മത്സ്യത്തിന്റെ വരവ് കുറഞ്ഞതായും ആരോഗ്യമന്ത്രി.

Read Also: ലൈസന്‍സുണ്ടോ? തോക്കുപയോഗിക്കാൻ പോലീസ് പഠിപ്പിക്കും, അൽപ്പം ചെലവുണ്ട്

മായം ചേർന്നതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടികൂടുന്ന സാഹചര്യത്തിൽ പരിശോധനയിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പരിശോധനയിൽ വിദ്യാഭ്യാസവകുപ്പിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഇതിനോടൊപ്പമുണ്ട്.
 
സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്ര പ്രതികരിച്ചതിങ്ങനെ. ആശങ്ക വേണ്ടെന്നും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ തുടർന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. പുതിയ വകഭേദമില്ലാത്തതിനാൽ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also:മന്ത്രിമാർ പോയി കുട്ടികളുടെ കൂടെ ഭക്ഷണം കഴിച്ചാൽ പ്രശ്നം തീരുമോയെന്ന് സതീശൻ; സർക്കാർ അനാവശ്യ ധൂർത്ത് ഒഴിവാക്കണമെന്ന് പ്രതിപക്ഷം

അതിനിടെ, കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ മതിയായ ജീവനക്കാരെ ഇല്ലാത്ത സംഭവത്തിനെ ക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം ഇങ്ങനെ. നാലുപേരെ അധികമായി കുതിരവട്ടത്ത് നേടിയിട്ടുണ്ട്. ഇവിടെ സുരക്ഷ ശക്തമാക്കി.കുക്ക് തസ്തികയിലും നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടു - വീണ ജോർജ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More