Home> Kerala
Advertisement

പ്രളയം മനുഷ്യനിര്‍മ്മിതം; ഇ.ശ്രീധരന്‍റെ ഹര്‍ജി ഹൈക്കോടതിയില്‍

കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം എന്നും ഹര്‍ജിയില്‍ ഇ.ശ്രീധരന്‍ വിശദമാക്കുന്നുണ്ട്.

പ്രളയം മനുഷ്യനിര്‍മ്മിതം; ഇ.ശ്രീധരന്‍റെ ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് കാണിച്ച് ഡോ.ഇ.ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത് അയച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അത് അവഗണിച്ചതായി ഹര്‍ജിയില്‍ ആരോപിച്ചു.

ഉന്നതതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണമെന്നും ഈ കമ്മിറ്റിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം എന്നും ഹര്‍ജിയില്‍ ഇ.ശ്രീധരന്‍ വിശദമാക്കുന്നുണ്ട്. ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഇ.ശ്രീധരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

Read More