Home> Kerala
Advertisement

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

കൊച്ചി: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങും. ചെറു മീൻ പിടിക്കുന്നുവെന്നാരോപിച്ച് ബോട്ടുകൾക്കു വൻതുക പിഴ ചുമത്തുന്ന ഫിഷറീസ് അധികൃതരുടെ നടപടിയിലും ഡീസൽ വില വർധനയിലും പ്രതിഷേധിച്ചാണ് സമരം. ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ യോഗമാണ് സമരം പ്രഖ്യാപിച്ചത്.

ഡീസൽ വില വർദ്ധന പിൻവലിക്കുക, ചെറുമത്സ്യങ്ങളെ പിടിക്കാൻ നിബന്ധനകളോടെ അനുവദിക്കുക എന്നിവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളും അടഞ്ഞ് കിടക്കും. ബോട്ടുകൾ കടലിൽ ഇറങ്ങില്ലയെന്നും മത്സ്യത്തൊഴിലാളികൾ അറിയിച്ചു.   ഇന്നലെ ഫിഷറീസ് മന്ത്രിയുമായി തൊഴിലാളികൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 3800 മത്സ്യബന്ധ ബോട്ടുകളാണ് ഇന്ന് മുതല്‍ മത്സ്യബന്ധനം നിര്‍ത്തിവെക്കുന്നത്.

Read More