Home> Kerala
Advertisement

കെഎം ഷാജിക്കെതിരായ അഴിമതി കേസ്: നടപടിയ്ക്ക് സ്പീക്കറുടെ അനുമതി ഇതാദ്യം!!

പ്ലസ് ടു അനുവദിക്കാമെന്ന പേരില്‍ കോഴവാങ്ങിയെന്ന പരാതിയില്‍ എംഎല്‍എ കെഎം ഷാജിയ്ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി നല്‍കി സ്പീക്കര്‍.

കെഎം ഷാജിക്കെതിരായ അഴിമതി കേസ്: നടപടിയ്ക്ക് സ്പീക്കറുടെ അനുമതി ഇതാദ്യം!!

തിരുവനന്തപുരം: പ്ലസ് ടു അനുവദിക്കാമെന്ന പേരില്‍ കോഴവാങ്ങിയെന്ന പരാതിയില്‍ എംഎല്‍എ കെഎം ഷാജിയ്ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി നല്‍കി സ്പീക്കര്‍. 

അഴിമതി നിരോധനക്കേസില്‍ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ ഇതാദ്യമായാണ് സ്പീക്കര്‍ അനുമതി നല്‍കുന്നത്. 

മാര്‍ച്ച് 13നാണ് കെഎ൦ ഷാജിക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കിയത്. 

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരമാണ് നടപടിയ്ക്കൊരുങ്ങുന്നത്. 

ഈ വിവരമറിയിച്ച് വിജിലന്‍സ് വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് മാര്‍ച്ച് 16നു കത്തയച്ചിരുന്നു.

നിരീക്ഷണ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കില്ല -മുരളീധരന്‍

കേസിന്‍റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്തമോ സ്പീക്കര്‍ക്കില്ലെന്നു പി ശ്രീരാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാന്‍ വിടുകയാണ് വേണ്ടതെന്നും കെഎം ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി സ്പീക്കര്‍ പറഞ്ഞു. 

നാവിനു എല്ലില്ലാത്തത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി തനിക്കില്ലെന്നും അതുകൊണ്ട് മുട്ടുകാലിന്റെ ബലം ആരും അലക്കണ്ടയെന്നും താനാ സംസ്കാരം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More