Home> Kerala
Advertisement

പ്രശസ്ത എഴുത്തുകാരൻ UA Khader അന്തരിച്ചു

അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രയിൽ വെച്ചായിരുന്നു അന്ത്യം. അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. തൃക്കോട്ടൂ‌ പെരുമ, തൃക്കോട്ടൂർ‌ കഥകൾ, അഘോരശിവം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

പ്രശസ്ത എഴുത്തുകാരൻ UA Khader അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹത്യകാരൻ യു എ ഖാദർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നോവലുകളും കഥകളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതി രചിച്ചുണ്ട്. 2009ൽ കേന്ദ്ര സാഹത്യ അക്കാദമി അവാർഡിന് അർഹനായി.

മ്യാൻമാറിലായിരുന്നു (പഴയ ബെ‌ർമ) ജനനം. മ്യാൻമാറിലേക്ക് (Myanmar) കച്ചവടത്തിനായി പോയ ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബർമ സ്വദേശിനിയായ മാമൈദിയുടെ മകനായി 1935 ജൂലൈ ഒന്നിന് ഉസ്സങ്ങാൻറകത്ത് അബ്ദുൾ ഖാദർ എന്ന യു എ ഖാദർ ജനിച്ചു. കുഞ്ഞുനാളിൽ തന്നെ വസൂരി ബാധിച്ച മാതാവ് മാമൈദി മരണപ്പെടുകയും ചെയ്തു. ശേഷം ഏഴാം വയസ്സിൽ രണ്ടാം ലോകമഹായുദ്ധ വേളയിൽ പിതാവിനൊപ്പം ബെ‌‍ർമ്മ വിട്ട് കേരളത്തിലേക്ക് എത്തുകയായിരുന്ന യു എ ഖാദർ. ആ സമയത്ത് മലയാളം പോലും അറിയാത്ത ഖാദറായിരുന്ന 50ലേറെ കൃതികൾ മലയാളത്തിന് സമ്മാനിച്ചത്. 1953ൽ പത്താം ക്ലാസ് പാസായതിന് ശേഷം ചിത്രകല പഠിക്കാനായി മദ്രാസിലേക്ക് പോയി. അവിടെ മദ്രാസ് കോളേജ് ഓഫ് ആ‌ർട്സിൽ ചിത്രകല പഠിച്ചു. ആ കാലഘട്ടിത്തിലായിരുന്നു ഖാദ‌‌ർ തന്റെ ലോകമായ എഴുത്തിലേക്ക് തിരിയുന്നത്. 

Also Read: സംസ്ഥാനത്ത് കോവിഡ് മരണം 2594 ആയി; ഇന്ന് ജീവഹാനി സംഭവിച്ചത് 32 പേർക്ക്

മദ്രാസിലെ പഠനത്തിന് ശേഷം നിലമ്പൂരിൽ മരക്കമ്പനിയിൽ ​ഗുമസ്ഥനായി ജോലി ചെയ്തിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം 1957ൽ ദേശാഭിമാനി പത്രത്തിന്റെ വാരികയായിരുന്ന പ്രപഞ്ചത്തിൽ സഹപത്രാധിപരായി. ആകാശവാണിയിൽ (Aakashavani) അഞ്ച് വർഷം പ്രവർത്തിച്ചിരുന്നു. 1964ൽ സർക്കാർ സർവീസിൽ ചേർന്നു, ശേഷം 1990ൽ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഫാത്തിമ ബീവിയാണ് ഭാര്യ, ഫിറോസ്, കബീർ, അ​ദീപ്, സറീന, സുലൈഖ എന്നിവരാണ് മക്കൾ. 

50ലേറെ കൃതികൾ രചിച്ചിട്ടുണ്ട്. തൃക്കോട്ടൂർ പെരുമ, തൃക്കോട്ടൂർ കഥകൾ, അഘോരശിവം, വള്ളൂരമ്മ, കലശം, കൃഷ്ണമണിയിലെ തീനാളം തുടങ്ങിയവയണ് പ്രധാന കൃതികൾ. കേരള സാഹത്യ അക്കാദമി ചെയർമാൻ, പുരോ​ഗമന കലാ സാഹത്യസംഘം സംസ്ഥാന അധ്യക്ഷൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

Also Read: Local Body Election: സീറ്റ് ലഭിച്ചില്ല, LDFൽ പൊട്ടിത്തെറി; NCP യെ അവ​ഗണിച്ച് CPM

ഒരു തവണ കേന്ദ്ര സാഹത്യ അക്കാദമി (2009) അവാർഡും രണ്ട് പ്രാവിശ്യമായി സംസ്ഥാന സാഹത്യ അക്കാദമി അവർഡിനും അർഹനായിട്ടുണ്ട്. കൂടാതെ നിരവധി പുരസ്കാരങ്ങൾ യു എ ഖാദറിനെ തേടിയെത്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Read More