Home> Kerala
Advertisement

കോടതിയില്‍ ഹാജരാവാന്‍ സമയം ആവശ്യപ്പെട്ട് ഫഹദ് ഫാസില്‍

പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ച കേസില്‍ ചലച്ചിത്ര നടന്‍ ഫഹദ് ഫാസില്‍ കോടതിയില്‍ ഹാജരാവാന്‍ സമയം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് മൂന്നാഴ്ചത്തെ സമയം ഫഹദ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതിയില്‍ ഹാജരാവാന്‍ സമയം ആവശ്യപ്പെട്ട് ഫഹദ് ഫാസില്‍

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ച കേസില്‍ ചലച്ചിത്ര നടന്‍ ഫഹദ് ഫാസില്‍ കോടതിയില്‍ ഹാജരാവാന്‍ സമയം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് മൂന്നാഴ്ചത്തെ സമയം ഫഹദ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഫഹദിനെതിരായ കേസ്. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.  ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ.

സമാന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും ചലച്ചിത്ര നടി അമല പോളും പ്രതികളാണ്. അടുത്ത ദിവസം തന്നെ ഇവരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More