Home> Kerala
Advertisement

വനിതകൾക്ക് വേണ്ടി വാദിച്ചത് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം: Lathika Subhash

താനിനി (Lathika Subhash) വരും ദിനങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പിസി ചാക്കോയുടെ ഇടപെടലിനെ തുടർന്നാണ് താൻ എൻസിപിയിലേക്ക് (NCP) വന്നതെന്നും ലതിക പറഞ്ഞു.

വനിതകൾക്ക് വേണ്ടി വാദിച്ചത് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം: Lathika Subhash

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു.  ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ലതികാ സുഭാഷ് പ്രഖ്യാപിച്ചത്.  

താനിനി (Lathika Subhash) വരും ദിനങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പിസി ചാക്കോയുടെ ഇടപെടലിനെ തുടർന്നാണ് താൻ എൻസിപിയിലേക്ക് (NCP) വന്നതെന്നും ഇവിടെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.  മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും  ലതിക സുഭാഷ് പറഞ്ഞു.

Also Read: ലതിക സുഭാഷ് എൻസിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും 

കൂടാതെ കോൺഗ്രസ് പ്രവർത്തകരിൽ എൻസിപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യം ഉള്ളവ ഉണ്ടെന്നും ലതിക പറഞ്ഞു.  താൻ കോൺഗ്രസിനൊപ്പം നിന്നപ്പോൾ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അഴിമതിയില്ലാതെ തനിക്ക് നടത്താൻ കഴിഞ്ഞെന്നും.  കോൺഗ്രസിൽ വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കാൻ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം കൊണ്ട് സാധിച്ചുവെന്നും ലതിക പറഞ്ഞു.  എങ്കിലും വനിതകൾക്ക് വേണ്ടി വാദിച്ചത് നേതാക്കന്മാരുടെ കണ്ണിലെ കരട് ആകുകയും ചെയ്തുവെന്നും ലതിക സുഭാഷ് കൂട്ടിചേർത്തു.  

കോൺഗ്രസിൽ തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വ്യത്യസ്തമായ പ്രതിഷേധത്തിലൂടെ തലമുണ്ഡനം ചെയ്ത് കൊണ്ടാണ് ലതികാ സുഭാഷ് (Lathika Subhash) പാർട്ടിവിട്ടത്.  ശേഷം ലതിക ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇനിയും താൻ സ്വതന്ത്രയായി തന്നെ നിലകൊള്ളും എന്ന് ലതിക പ്രഖ്യാപിച്ചിരുന്നുവെങ്കിലും എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയിലാണ് എൻസിപിയിലേക്ക് മാറാൻ തീരുമാനിച്ചത്.  

Also Read: ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ജില്ല വിട്ടെന്ന് പൊലീസ്

 

ലതികാ സുഭാഷിനെ പാർട്ടിയിലെത്തിക്കുന്നതോടെ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുള്ളവരെ എൻസിപിയിലേക്ക് കൊണ്ടുവരാൻ പാർട്ടി ശ്രമിക്കും എന്ന കാര്യത്തിൽ സംശയമില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More