Home> Kerala
Advertisement

ഏറനാട് എക്സ്പ്രസിലെ യാത്രക്കാര്‍ തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു

ആലപ്പുഴ തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏറനാട് എക്സ്പ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു. ജനശതാബ്ദി കടന്നുപോകാന്‍ ഏറനാട് എക്സ്പ്രസ് സ്ഥിരമായി അറമണിക്കൂറിലേറെ സ്റ്റേഷനില്‍ പിടിച്ചിടുന്നതിനാലാണ് പ്രതിഷേധം. പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകുന്നതിന് വേണ്ടി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു.

ഏറനാട് എക്സ്പ്രസിലെ യാത്രക്കാര്‍ തിരുവനന്തപുരം -കോഴിക്കോട്  ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു

തുറവൂര്‍: ആലപ്പുഴ തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏറനാട് എക്സ്പ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി എക്സ്പ്രസ് തടഞ്ഞു. ജനശതാബ്ദി കടന്നുപോകാന്‍ ഏറനാട് എക്സ്പ്രസ് സ്ഥിരമായി അറമണിക്കൂറിലേറെ സ്റ്റേഷനില്‍ പിടിച്ചിടുന്നതിനാലാണ് പ്രതിഷേധം. പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ദിക്ക് കടന്നു പോകുന്നതിന് വേണ്ടി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. 

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതരും പൊലീസും യാത്രക്കാരുമായി ചര്‍ച്ച നടത്തി. ഏറനാട് എക്സ്പ്രസ് പിടിച്ചിടുന്ന വിഷയം മേലധികാരികളെ അറിയിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പുനൽകി. ഇതേതുടർന്ന് 10.30ഒാടെ ഇതുവഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

പാളത്തിലെ അറ്റകുറ്റപ്പണികള്‍ കാരണം തിങ്കളാഴ്ച ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഏറനാട് എക്സ്പ്രസ്സ് ചേര്‍ത്തല സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്ന് പുറപ്പെട്ട ട്രെയിന്‍ തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദിക്ക് കടന്നുപോകാനായി തുറവൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഇതില്‍ രോക്ഷാകുലരായാണ് ഏറനാട് എക്സ്പ്രസ്സിലെ യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞത്.

അതേസമയം, അറ്റകുറ്റപ്പണികള്‍ കാരണം അരമണിക്കൂര്‍ വൈകിയാണ് തിങ്കളാഴ്ച ജനശതാബ്ദിയും ഓടിക്കൊണ്ടിരുന്നത്. എന്നാല്‍ യാത്രക്കാര്‍ തീവണ്ടി തടഞ്ഞതോടെ ഏറനാട് എക്സ്പ്രസ്സും ജനശതാബ്ദിയും ഇപ്പോള്‍ തുറവൂര്‍ സ്റ്റേഷനില്‍ കിടക്കുകയാണ്. 

Read More