Home> Kerala
Advertisement

V.Muraleedharan: കേരളം സഹായം ചോദിച്ചു, കേന്ദ്ര ഏജൻസികൾ പ്രതിയെ പിടിച്ചുകൊടുത്തു: വി.മുരളീധരൻ

V.Muraleesdharan about Elathur train attack: ട്രെയിനിൽ നിന്ന് ചാടി മരണപ്പെട്ടെന്ന് പറയുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ മൂന്ന് മണിക്കൂർ എടുത്തത് വേണ്ടത്ര നടപടികൾ ഉണ്ടാകാത്തതിനാലാണെന്ന് വി.മുരളീധരൻ പറഞ്ഞു.

V.Muraleedharan: കേരളം സഹായം ചോദിച്ചു, കേന്ദ്ര ഏജൻസികൾ പ്രതിയെ  പിടിച്ചുകൊടുത്തു: വി.മുരളീധരൻ

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കേന്ദ്ര ഏജൻസികളാണ് പ്രതിയെ പിടിച്ചുകൊടുത്തത് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രതിയെ കണ്ടെത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി കേരള പോലീസിനെ ഏൽപ്പിച്ചതെന്ന് മുരളീധരൻ പറഞ്ഞു. ട്രെയിൻ  ആക്രമണത്തിലെ ഇരകളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതി കേരളം വിട്ടുപോയത് സംസ്ഥാന പോലീസിൻറെ കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിനാലണെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

ALSO READ: കോഴിക്കോട് നിന്നും ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേ‍ർ കസ്റ്റഡിയിൽ

സംഭവം നടന്ന് മൂന്ന് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് ട്രെയിനിൽ നിന്ന് ചാടി എന്ന് പറയപ്പെടുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്. സംഭവത്തിന് ശേഷം പ്രതി കേരളം വിട്ടുപോകുകയും ചെയ്തു. വേണ്ടത്ര നടപടികൾ ഉണ്ടാകാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടേണ്ടതിൻറെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. സാധാരണക്കാർക്ക് പോലും ട്രെയിൻ യാത്ര ആശങ്കയ്ക്ക് ഇടയാക്കുന്ന സാഹചര്യമാണുള്ളതെന്നും സർക്കാർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആൻറണിയെ കുഴിയാനയെന്ന് വിളിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരൻറെ പ്രസ്താവനയെയും വി.മുരളീധരൻ വിമർശിച്ചു. അനിൽ ആൻറണിയെ കുഴിയാനയെന്ന് വിളിച്ചെങ്കിൽ എ.കെ ആൻറണിയും കുഴിയാനയല്ലേ എന്ന് അദ്ദേഹം ചോദിച്ചു. എ.കെ ആന്റണി ആദർശ ധീരനായ നേതാവാണ്. കെ സുധാകരന്റെ സൈബർ സംഘമാണ് എ.കെ ആന്റണിയെ ആക്രമിക്കുന്നതെന്നും ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More