Home> Kerala
Advertisement

V Sivankutty: ചുമ്മാതിരിക്കുകയല്ലേ ഒന്ന് ഉഷാറാകട്ടെ! പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ സമരം തുടരുന്ന എസ്എഫ്‌ഐയെ പരിഹസിച്ച് ശിവൻകുട്ടി

അലോട്ട്‌മെന്റ് കഴിഞ്ഞാലും 7478 സീറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചു. മന്ത്രിയുടെ വാക്കുകളിൽ നിന്നും സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

V Sivankutty: ചുമ്മാതിരിക്കുകയല്ലേ ഒന്ന് ഉഷാറാകട്ടെ! പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ സമരം തുടരുന്ന എസ്എഫ്‌ഐയെ പരിഹസിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരത്തിൽ തുടരുന്ന എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുറച്ച് നാളായി അവർ സമരമൊന്നും ചെയ്യാതെ ഇരിക്കുകയല്ലേ സമരമൊക്കെ ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രവേശന വിവാദത്തിൽ സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ആദ്യമായി സമ്മതിച്ചു.

അലോട്ട്‌മെന്റ് കഴിഞ്ഞാലും 7478 സീറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചു. മന്ത്രിയുടെ വാക്കുകളിൽ നിന്നും  സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സീറ്റ് പ്രതിസന്ധി എങ്ങിനെ പരിഹരിക്കണമെന്ന് സംബന്ധിച്ച് കാര്യങ്ങൾ നാളെ വിദ്യാർത്ഥി സംഘടനയുമായി നടത്തുന്ന ചർച്ചയിൽ സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

ALSO READ: പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

നാളെ ഉച്ചയ്ക്ക് 2 മണിക്കാണ് വിദ്യാഭ്യാസമന്ത്രി വിദ്യർത്ഥി സംഘടനകളുമായി ചർച്ച നടത്തുക. നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് സംഘടനകള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെ.എസ്.യു സംസ്ഥാവന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് പ്രസ് മീറ്റിൽ വിദ്യാഭ്യാസ ബന്ദ് നടത്തുന്ന വിവരം അറിയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More