Home> Kerala
Advertisement

KIIFBI Masala Bond Case: തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്

Masala Bond Case: ഇഡിയുടെ സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നായിരുന്നു അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്.

KIIFBI Masala Bond Case: തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നോട്ടീസിൽ ചൊവ്വാഴ്ച ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.  ഒപ്പം ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്.

Also Read: നാലര കിലോ കഞ്ചാവുമായി കൊല്ലത്ത് യുവാവ് പിടിയിൽ

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക് നല്‍കിയ ഹർജിയിൽ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിരുന്നു.  നോട്ടീസിൽ ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുൻപായി മറുപടി നൽകണമെന്ന നിർദ്ദേശവും നൽകിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് ഇഡി തോമസ് ഐസക്കിന് നൽകിയത്. മുൻപ് പലതവണ തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഹാജരാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. മാത്രമല്ല ഇഡിയുടെ സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക്  ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നായിരുന്നു അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്.

Also Read: ഇന്ന് ഗണേശ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടം!

ഇതിനു മുൻപും ഇഡി അയച്ച സമൻസിനെതിരെ തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇഡി സമൻസ് പിൻവലിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്കകം വീണ്ടും സമൻസ് അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇവർ വീണ്ടും കോടതിയിലെത്തിയത്. ഈ ഹർജി പരിഗണിച്ചാണ് ഫെബ്രുവരി ഒൻപതിനകം മറുപടി നൽകാൻ ഹൈക്കോടതി ഇ.ഡിക്കു നോട്ടിസ് അയച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Read More