Home> Kerala
Advertisement

പൊന്‍കുന്നത്ത് 3 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പൊന്‍കുന്നം ചിറകടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ വിഷ്ണുരാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പൊന്‍കുന്നത്ത് 3 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോട്ടയം: പൊന്‍കുന്നം ചിറകടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ വിഷ്ണുരാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

ഞായറാഴ്ച രാത്രി 11 മണിയോടെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതികരണം.

ചിറകടവ് ക്ഷേത്രത്തിനു മുന്നില്‍ നടന്ന സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഏഴോളം വീടുകള്‍ ആക്രമിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം മാസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു.

 

 

Read More