Home> Kerala
Advertisement

Drown Death: കായംകുളം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Drown Death Alappuzha: ആറാട്ടുപുഴ കള്ളിക്കാട് ഷിജുഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിൻ (അപ്പൂസ് - 21) ആണ് മരിച്ചത്. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Drown Death: കായംകുളം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: വെട്ടത്തുകടവിൽ സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോകവേ കായംകുളം കായലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ കള്ളിക്കാട് ഷിജുഭവനത്തിൽ ഷിബുവിന്റെ  മകൻ ഷിബിൻ (അപ്പൂസ് - 21) ആണ് മരിച്ചത്. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അപകടം നടന്ന വെട്ടത്തുകടവിന് വടക്ക് പഴയ ബണ്ടിന് പടിഞ്ഞാറുവശത്ത് മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് വള്ളത്തിൽ നിന്നും വീണ് ഷിബിനെ കാണാതായത്. ആറാട്ടുപുഴ സ്വദേശികളായ നാല് യുവാക്കളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

ഷിബിൻ വീഴുന്നതുകണ്ട് കായലിലേക്ക് ചാടിയ കള്ളിക്കാട് പുല്ലുകാട്ടിൽ കിഴക്കതിൽ മധുവിന്റെ മകൻ മഹേഷി (20) നെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ALSO READ: Thooval Waterfall Accident: തൂവൽ വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർത്ഥികൾ ജലാശയത്തിൽ മുങ്ങി മരിച്ച നിലയിൽ

വള്ളത്തിലുണ്ടായിരുന്ന കള്ളിക്കാട് കൊച്ചിക്കപറമ്പ് വീട്ടിൽ സതീശിന്റെ മകൻ വിഷ്ണു (18), വട്ടച്ചാൽ പുതുമംഗലം വീട്ടിൽ രാജുവിന്റെ മകൻ സൂര്യൻ (21) എന്നിവരുടെ നിലവിളികേട്ടെത്തിയ മത്സ്യത്തൊഴിലാളികൾ മുങ്ങിത്താഴ്ന്ന മഹേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.

എൻ ടി പി സിയുടെ സോളാർ പാനൽ കാണാൻ വേണ്ടിയാണ് പടിഞ്ഞാറേക്കരയിൽ നിന്ന് ഇവർ വന്നത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രാത്രി ഒൻപത് മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഷിബിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികൾ വീണ്ടും നടത്തിയ തിരിച്ചിലിലാണ് ഷിബിന്റെ മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More