Home> Kerala
Advertisement

അമ്മ മരിച്ച് കിടക്കുമ്പോൾ അന്ന് വാർത്ത വായിച്ചു; ഹൃദയം നുറുങ്ങുന്ന വേദനയിലും

ഒരു വൈകുന്നേരം പെട്ടെന്ന് വീട്ടിൽ നിന്നൊരു ഫോൺ വന്നു. അമ്മയുടെ മരണം ആണെന്ന് വാക്കുകളിൽ നിന്നും വ്യക്തമായി. എന്നാൽ വാർത്ത വായിക്കാൻ മേക്ക് അപ്പ് ഇട്ട് കയറാൻ തയ്യാറാകുന്ന സമയമായിരുന്നു

അമ്മ മരിച്ച് കിടക്കുമ്പോൾ അന്ന് വാർത്ത വായിച്ചു; ഹൃദയം നുറുങ്ങുന്ന വേദനയിലും

1985 മുതൽ കേരളീയരുടെ സ്വീകരണമുറികളിൽ വാർത്തകളിലൂടെ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വം. ഇന്നും ഓരോ മലയാളിയുടേയും മനസിൽ നിറഞ്ഞ് നിൽക്കുന്ന താടി വച്ച ആർ ബാലകൃഷ്ണൻ. സീ മലയാളം ന്യൂസിനോട് ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കു വച്ചു. 

ആദ്യമായി വാർത്ത വായിക്കുമ്പോൾ മുന്നിൽ മോഡലുകൾ ഇല്ലായിരുന്നു. ആദ്യമൊക്കെ വലിയ ടെൻഷനുണ്ടായിരുന്നു. ആദ്യ വാർത്ത ടെൻഷൻ ഇല്ലാതെ വായിച്ചു. രണ്ടാമത്തെ വാർത്തയ്ക്കാണ് ഏറെ ടെൻഷൻ അനുഭവിച്ചത്. കാരണം ആദ്യ വാർത്ത വായിക്കുന്നത് ഏറ്റവും അടുത്ത മൂന്ന് നാല് പേരോട് മാത്രമായിരുന്നു പറഞ്ഞിരുന്നത്.

ALSO READ : 25 കോടി ക്ലബിൽ തല്ലുമാലയും ന്നാ താൻ കേസ്‌ കൊടും; വമ്പൻ വിജയം

എന്നാൽ രണ്ടാമത്തെ വാർത്ത എല്ലാവരും എപ്പോഴാണെന്ന് ചോദിച്ചതിനാൽ പറയേണ്ടി വന്നു. അത് കൊണ്ട് തന്നെ ഏറെ ടെൻഷൻ അനുഭവിക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് നിരവധി വാർത്തകൾ രാഷ്ട്രീയ നേതാക്കളുടെ മരണം ഉൾപ്പടെ നിരവധി വാർത്തകളാണ് വായിച്ചത്. ദൂരദർശന് ശേഷം സ്വകാര്യ ചാനലുകളുടെ കടന്ന് വരവ് വലിയ മാറ്റങ്ങളാണ് വാർത്ത വായനയിൽ ഉണ്ടാക്കിയത്. ആധുനിക സാങ്കേതിക വിദ്യയിലെ നല്ല വശങ്ങൾ ഇഷ്ടമാണ് കോമാളിത്തരങ്ങളോട് താത്പര്യമില്ല. 


അമ്മ മരിച്ച് കിടക്കുമ്പോൾ വാർത്ത വായിക്കേണ്ടി വന്നു.

ഏറെ വികാരഭരിതമായ ഒരു സംഭവമായിരുന്നു അത്. ഒരു വൈകുന്നേരം പെട്ടെന്ന് വീട്ടിൽ നിന്നൊരു ഫോൺ വന്നു. അമ്മയുടെ മരണം ആണെന്ന് വാക്കുകളിൽ നിന്നും വ്യക്തമായി. എന്നാൽ വാർത്ത വായിക്കാൻ മേക്ക് അപ്പ് ഇട്ട് കയറാൻ തയ്യാറാകുന്ന സമയമായിരുന്നു മറ്റൊരു അവതാരകൻ ആ സമയത്ത് ഇല്ല.കയറാതിരുന്നാൽ വാർത്ത മുടങ്ങുന്ന അവസ്ഥ.

ഒടുവിൽ എല്ലാം മാറ്റി വച്ച് നേരെ കയറി വാർത്ത വായിച്ചു. മനസ് ബ്ളാങ്ക് ആയിരുന്നു. ഒടുവിൽ വാർത്ത വായനയ്ക്ക് ശേഷം എല്ലാവരോടും പറഞ്ഞു. ജോലി കഴിഞ്ഞു പോയ ഉയർന്ന ഉദ്യോഗസ്ഥൻ അദ്ദേഹത്തെ വിളിച്ചാൽ മതിയായിരുന്നുവെന്ന് പറഞ്ഞു.വീട്ടിൽ നിന്നും വരുമായിരുന്നെന്ന് പറഞ്ഞു. അച്ഛൻ മരിച്ച സമയത്തും ഇതു പോലെ ആയിരുന്നു. വാർത്ത വായിച്ചുകൊണ്ടിരുന്ന സമയത്താണ് മരണം ദൂരദർശനിൽ അറിയിക്കുന്നത്. വാർത്ത വായിച്ചിറങ്ങിയപ്പോൾ എല്ലാ ഉദ്യോഗസ്ഥരും ഇറങ്ങി കാത്ത് നിൽക്കുന്നു. അങ്ങനെയാണ് വിവരം അറിഞ്ഞതും ഇതൊക്കെ വല്ലാത്ത വിഷമമുണ്ടാക്കുന്ന അനുഭവങ്ങളാണ്.


വാർത്തകളിലെ അക്ഷര സ്ഫുടത

വാർത്തകളുടെ അക്ഷര സ്ഫുടതയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണമെന്ന ആഭിപ്രായക്കാരനാണ് താൻ. പുതിയ തലമുറ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. നിരവധി കഴിവുളള യുവ തലമുറ നമുക്കുണ്ട്. ഇതെല്ലാം പ്രതീക്ഷ നൽകുന്നു. ഇപ്പോൾ നിരവധി വേദികളിൽ പ്രസംഗങ്ങൾക്ക് പോകുന്നുണ്ട്. കിലയുടെ ഫാക്കൽറ്റി ആയി പ്രവർത്തിക്കുന്നു. കൂടുതൽ സമയവും കറക്കമാണ്. ഭാര്യയും രണ്ട് പെൺമക്കളുമാണ് കുടുംബം. 2 പേരും വിവാഹിതർ.


വീഡിയോയുടെ പൂർണ രൂപം

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More