Home> Kerala
Advertisement

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, മോശമായി പെരുമാറാന്‍ പാടില്ല, DGP ലോക്‌നാഥ് ബെഹ്‌റ

ഭിന്നലിംഗക്കാരുടെ പരാതി പരിഹരിക്കുന്നതില്‍ വിമുഖതയുണ്ടാകാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി (DGP) ലോക്‌നാഥ് ബെഹ്‌റ (Loknath Behera).

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, മോശമായി പെരുമാറാന്‍ പാടില്ല, DGP ലോക്‌നാഥ് ബെഹ്‌റ

Thiruvananthapuram: ഭിന്നലിംഗക്കാരുടെ  പരാതി പരിഹരിക്കുന്നതില്‍ വിമുഖതയുണ്ടാകാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി (DGP) ലോക്‌നാഥ് ബെഹ്‌റ (Loknath Behera). 

പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഭിന്നലിംഗക്കാരോട് മോശമായ പെരുമാറ്റമോ വീഴ്‌ചയോ ഉണ്ടായാല്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.   എല്ലാ  ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ചുളള നിര്‍ദേശം അദ്ദേഹം കൈമാറി. 

ഭിന്നലിംഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുന്നതും സാമൂഹികവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ ഉന്നമനത്തിന് അവരെ പ്രാപ്‌തരാക്കുന്നതും സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. അതിനാല്‍ തന്നെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന്  സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരുടെ നീതിനിഷേധം സംബന്ധിച്ചോ അതിക്രമവുമായി ബന്ധപ്പെട്ടോ പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച്‌ ഉടന്‍ തന്നെ നിയമനടപടി സ്വീകരിക്കണം. ഒരു കാരണവശാലും അവരോട് മോശമായി പെരുമാറാന്‍ പാടില്ല. പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ച ഉത്തരവില്‍ ബെഹ്‌റ വ്യക്തമാക്കുന്നു.

Also read: ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പു നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹിക വിരുദ്ധര്‍  അക്രമണം നടത്തിയതായും അവരുടെ ഉപജീവനത്തിന് തടസമുണ്ടാക്കിയതായും അടുത്തിടെ  വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 

Also read: ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ

ഇക്കാര്യം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയെങ്കിലും  സഹായമൊന്നും ലഭിച്ചില്ലെന്നും സജന  ലൈവ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.   സംഭവത്തില്‍ ആരോഗ്യമന്ത്രി ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിരുന്നു.

Read More