Home> Kerala
Advertisement

ആലഞ്ചേരി പിതാവിനെതിരായ രേഖകള്‍ വ്യാജം!!

സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതാ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്​ മാര്‍ ആലഞ്ചേരിക്കെതിരായ രേഖകള്‍ വ്യാജം.

ആലഞ്ചേരി പിതാവിനെതിരായ രേഖകള്‍ വ്യാജം!!

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതാ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്​ മാര്‍ ആലഞ്ചേരിക്കെതിരായ രേഖകള്‍ വ്യാജം. 

കര്‍ദിനാളിന്‍റെ പേരിലുണ്ടെന്ന് വാദിച്ച ബാങ്ക് അക്കൗണ്ട് രേഖകളാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. 

ഫാദര്‍ പോള്‍ തേലക്കാട്ട് ആണ് സിനഡില്‍ ആലഞ്ചേരിക്കെതിരെ രേഖകള്‍ ഹാജരാക്കിയത്. എന്നാല്‍, ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 

ഫാദര്‍ പോള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിനഡിന്‍റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയത്.  

സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Read More