Home> Kerala
Advertisement

ബിനോയ്‌ കോടിയേരിക്ക് ഡിഎന്‍എ ടെസ്റ്റ്‌; രക്ത സാമ്പിള്‍ ഹാജരാക്കണം

അടുത്ത തിങ്കളാഴ്ചയാണ് പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കേണ്ടത്.

ബിനോയ്‌ കോടിയേരിക്ക് ഡിഎന്‍എ ടെസ്റ്റ്‌; രക്ത സാമ്പിള്‍ ഹാജരാക്കണം

മുംബൈ: ബീഹാര്‍ സ്വദേശിയായ യുവതിയുടെ  ലൈംഗിക പീഡന പരാതിയില്‍ ബിനോയ്‌ കോടിയേരിക്ക് ഡിഎന്‍എ പരിശോധന.  ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയിയോട് പൊലീസ് ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യപ്പെടുകയായിരുന്നു. 

അടുത്ത തിങ്കളാഴ്ചയാണ് പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കേണ്ടത്. ആവശ്യം ബിനോയ്‌ കോടിയേരി അംഗീകരിച്ചു.

ഇന്ന് പന്ത്രണ്ടേകാലോടെ ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍ എ പരിശോധന വേണമെന്നായിരുന്നു യുവതിയുടെ പ്രധാന ആവശ്യം.

ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീര്‍മാനം എടുക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ബിനോയിയെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ തെളിവുകളില്‍ പൊലീസ് ബിനോയിയില്‍ നിന്നും വശദീകരണം തേടി.

വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലൈംഗിക പീഡന പരാതി ഉയര്‍ന്നതിന് ശേഷം ഒളിവില്‍ പോയ ബിനോയി മുകൂര്‍ ജാമ്യം ലഭിച്ച പിറ്റേന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു.

2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിക്കാരിയായ യുവതി ബാര്‍ ഡാന്‍സ് ജീവനക്കാരിയാണ്. 

Read More