Home> Kerala
Advertisement

ദേശിയ ഗാനത്തോട് അനാദരവ്: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

തലസ്ഥാനത്തു നടക്കുന്ന ഐ.എഫ്.എഫ്.കെ ചലച്ചിത്രോത്സവത്തിനിടെ ദേശീയഗാനത്തിനു വേണ്ടി എഴുന്നേറ്റുനില്‍ക്കാത്ത മാധ്യമപ്രവര്‍ത്തകരും ഒരു വനിതയുമുള്‍പ്പടെ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

ദേശിയ ഗാനത്തോട് അനാദരവ്: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്തു നടക്കുന്ന ഐ.എഫ്.എഫ്.കെ ചലച്ചിത്രോത്സവത്തിനിടെ ദേശീയഗാനത്തിനു വേണ്ടി എഴുന്നേറ്റുനില്‍ക്കാത്ത മാധ്യമപ്രവര്‍ത്തകരും ഒരു വനിതയുമുള്‍പ്പടെ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. 

കൈരളി പീപ്പിള്‍ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ജോയല്‍ പി. ജോസ്(25), റിപ്പോര്‍ട്ടര്‍ ചാനല്‍ കളമശ്ശേരി സബ് എഡിറ്റര്‍ കോട്ടയം വെള്ളൂര്‍ സ്വദേശിനി രതിമോള്‍ വി.കെ(26), നാരദാന്യൂസ് ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് തമിഴ്‌നാട് നീലഗിരി സ്വദേശി വിനേഷ് കുമാര്‍(34), കോഴിക്കോട് കുട്ടോത്ത് കുന്നുമ്മല്‍ വീട്ടില്‍ അശോക് കുമാര്‍(52), കോഴിക്കോട് ഉദിയന്നൂര്‍ സൗത്ത് നഫീസ മന്‍സിലില്‍ നൗഷാദ് പി.സി(31), കാസര്‍കോട് നീലേശ്വരം ചേരമ്മല്‍ ഹൗസില്‍ ഹനീഫ സി.എച്ച് എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ നിശാഗന്ധി തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ‘ക്ലാഷ്’ എന്ന ഇറ്റാലിയന്‍ ചിത്രം ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ ഇവര്‍ എഴുന്നേറ്റിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആറു പേരെയും അറസ്റ്റ് ചെയ്തത്. ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കന്റോണ്‍മെന്റ് എസ്.പിക്ക് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി.

പബ്ലിക് സര്‍വന്റിന്‍റെ ഉത്തരവ് ലംഘിക്കുന്നതിനുള്ള വകുപ്പായ ഐപിസി 188, കുറ്റംചെയ്യുന്ന ആളോട് ചേര്‍ന്ന കുറ്റം ആവര്‍ത്തിക്കുന്നതിനുള്ള ഐപിസി 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും ജാമ്യം കിട്ടുന്ന വകുപ്പായതിനാല്‍ പ്രതികളെ സ്വന്തം ജാമ്യത്തില്‍ വിട്ടയിച്ചുവെന്നും മ്യൂസിയം സിഐ ബി.അനില്‍കുമാര്‍പറഞ്ഞു.

Read More