Home> Kerala
Advertisement

മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു, വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന ധ്വനി വരുന്ന രൂപത്തില്‍ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബന്‍.

മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു, വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

കൊച്ചി: മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന ധ്വനി വരുന്ന രൂപത്തില്‍ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബന്‍.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസിന് നല്‍കിയ മൊഴിയിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മഞ്ജു വാര്യര്‍ ഒരിടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ 'ഹൗ ഓള്‍ഡ് ആര്‍യു'. ആ സിനിമയില്‍ താന്‍ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് സംസാരിച്ചിരുന്നതായാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരിക്കുന്നത്.

കസിന്‍സ് എന്ന സിനിമയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി.

അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത് എന്നും അത് അപ്രതീക്ഷിതമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Read More