Home> Kerala
Advertisement

LDFന്‍റെ കോട്ടയിൽ പയറ്റിത്തെളിഞ്ഞ പോരാളിയായി ധര്‍മജന്‍, പ്രചാരണം കൊഴുപ്പിക്കാന്‍ രമേഷ് പിഷാരടിയും

ബാലുശ്ശേരി നിയമസഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി UDF സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി...

LDFന്‍റെ കോട്ടയിൽ പയറ്റിത്തെളിഞ്ഞ പോരാളിയായി ധര്‍മജന്‍,  പ്രചാരണം കൊഴുപ്പിക്കാന്‍  രമേഷ് പിഷാരടിയും

Balusseri: ബാലുശ്ശേരി  നിയമസഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി UDF സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി...  

ധർമ്മജൻ   (Dharmajan) പിന്തുണ തേടി  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ്  (UDF) സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,കെ. രാഘവൻ എം.പി എന്നിവരും ധര്‍മജനൊപ്പമുണ്ടായിരുന്നു 

ബാലുശ്ശേരിയിൽ  (Bakussery) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ  ഭാഗമായി ധർമജൻ റോഡ്‌ഷോ നടത്തിയ  അണികളില്‍ ആവേശം  നിറച്ചു.  തുറന്ന ജീപ്പിൽ ഉറ്റ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.  റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ഏറെ  ശ്രദ്ധേയമായി.

പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിലാണ് അണികള്‍ പങ്കെടുത്തത്.  ബാലുശ്ശേരി ടൗൺ വരെ 7 കിലോമീറ്റർ ദൂരമാണ് പ്രചരണ വാഹനങ്ങൾ സഞ്ചരിച്ചത്.  

തന്‍റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി വാഹന റാലിയ്ക്ക്ശേഷം  ധര്‍മജന്‍ അഭിപ്രായപ്പെട്ടു. ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് തുറന്നു പറഞ്ഞ രമേഷ് പിഷാരടി, ധർമജന്‍റെ പ്രചാരണത്തിനായി കൂടുതൽ സിനിമാ താരങ്ങളെത്തുമെന്നും പറഞ്ഞു.

സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ധർമജൻ മണ്ഡലത്തിൽ  പ്രചരണം ആരംഭിച്ചിരുന്നു.   ജ​നു​വ​രി​യി​ൽ​ത​ന്നെ ബാ​ലു​ശ്ശേ​രി​യി​ലെ കോ​ൺ​ഗ്ര​സ് പ്രാദേശിക പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.  സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ  തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്‌ ഏറെ സജീവമായിരിയ്ക്കുകയാണ്  ധര്‍മജന്‍. 

LDFന്‍റെ ഉരുക്കുകോട്ടയില്‍  തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌   ധർമജന്‍ മത്സരത്തിനിറങ്ങിയിരിയ്ക്കുന്നത്...   വിജയം നേടുമെന്ന   പൂര്‍ണ്ണ വിശ്വാസത്തോടെയാണ്  അദ്ദേഹത്തിന്‍റെ മുന്നേറ്റം....

Also read: Dharmajan Bolgatty സ്ഥാനാർഥിത്വം ഉറപ്പിച്ചു, ബാലുശ്ശേരിയോ വൈപ്പിനോ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല

ഹാട്രിക്  തികയ്ക്കാന്‍ രംഗത്തിറങ്ങിയിരിയ്ക്കുന്ന  ഇടതുപക്ഷത്തിന്‍റെ   പുരുഷന്‍ കടലുണ്ടിയാണ് (Purushan Kadalundi) ധർമജന്‍റെ മുഖ്യ എതിരാളി. LDFന്‍റെ കോട്ടയായ മണ്ഡലത്തില്‍  എല്ലാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചാണ്  പുരുഷന്‍ കടലുണ്ടിയുടെ മുന്നേറ്റം.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More