Home> Kerala
Advertisement

ഡല്‍ഹി കലാപ ബാധിതര്‍ക്കായി 'ഹുണ്ടിക പിരിവ്', ആഹ്വാനം ചെയ്ത് കോടിയേരി!

ഡൽഹിയിലെ കലാപത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് വേണ്ടി ഫണ്ട് ശേഖരത്തിനൊരുങ്ങി സി.പി.എം.

ഡല്‍ഹി കലാപ ബാധിതര്‍ക്കായി 'ഹുണ്ടിക പിരിവ്', ആഹ്വാനം ചെയ്ത് കോടിയേരി!

ഡൽഹിയിലെ കലാപത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് വേണ്ടി ഫണ്ട് ശേഖരത്തിനൊരുങ്ങി സി.പി.എം. 

ദുരിതാശ്വാസ ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തിറങ്ങണമെന്ന് സിപിഐ എം അറിയിച്ചു. മാര്‍ച്ച് 7, 8 തീയതികളില്‍ ബ്രാഞ്ചടിസ്ഥാനത്തില്‍ ഹുണ്ടിക പിരിവ് സംഘടിപ്പിക്കണം.

'ഹുണ്ടികാ പിരിവ്' എന്ന് പേരിട്ടിരിക്കുന്ന ഫണ്ട് ശേഖരത്തില്‍ പാർട്ടി നേതാക്കളും പങ്കെടുക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കോടിയേരി വ്യക്തമാക്കുന്നു.

ദില്ലിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും, വീടുകളും, മറ്റ് ജീവനോപാധികള്‍ നഷ്ടപ്പെട്ടവരേയും സഹായിക്കുന്നതിന് വേണ്ടിയാണ് പാര്‍ടി കേന്ദ്രകമ്മിറ്റി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.

എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്‍ക്കും, താഴെതട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കുമാണ് വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായത്. നൂറുക്കണക്കിന് ആളുകള്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളായി മാറി ദുരിതമനുഭവിയ്ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാരായ കേരളത്തിലെ ജനങ്ങള്‍ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എന്നും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്.ദില്ലിയില്‍ ദുരിതമനുഭവിയ്ക്കുന്നവരെ സഹായിക്കാന്‍ എല്ലാ മനുഷ്യസ്നേഹികളും തയ്യാറാകണ൦- കോടിയേരി പറയുന്നു. 

കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം:

ദില്ലിയിലെ വര്‍ഗീയ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാര്‍ടി ആഹ്വാനം ചെയ്‌ത ദുരിതാശ്വാസ ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും രംഗത്തിറങ്ങണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

മാര്‍ച്ച്‌ 7, 8 തീയതികളില്‍ ബ്രാഞ്ചടിസ്ഥാനത്തില്‍ ഹുണ്ടിക പിരിവ്‌ സംഘടിപ്പിക്കണം. വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും കയറി നടത്തുന്ന ഹുണ്ടിക പിരിവില്‍ പാര്‍ടി നേതാക്കളും പങ്കെടുക്കണം.

ദില്ലിയില്‍ നടന്ന വര്‍ഗീയകലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളേയും, വീടുകളും മറ്റ്‌ ജീവനോപാധികളും നഷ്ടപ്പെട്ടവരേയും സഹായിക്കുന്നതിന്‌ വേണ്ടിയാണ്‌ പാര്‍ടി കേന്ദ്രകമ്മിറ്റി ദുരിതാശ്വാസ ഫണ്ട്‌ ശേഖരിക്കാന്‍ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌.

വിവരണാതീതമായ നാശനഷ്ടങ്ങളാണ്‌ കലാപ മേഖലകളില്‍ ഉണ്ടായത്‌. എല്ലാ മതവിഭാഗങ്ങളിലുംപെട്ട തൊഴിലാളികള്‍ക്കും, താഴെതട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കുമാണ്‌ വലിയ തോതിലുള്ള നഷ്ടങ്ങളുണ്ടായത്‌. നൂറുക്കണക്കിന്‌ ആളുകള്‍ വര്‍ഗീയ കലാപത്തിന്റെ ഇരകളായി മാറി ദുരിതമനുഭവിയ്‌ക്കുകയാണ്‌.

മതനിരപേക്ഷ ചിന്താഗതിക്കാരായ കേരളത്തിലെ ജനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എന്നും അകമഴിഞ്ഞ്‌ സഹായിച്ചിട്ടുണ്ട്‌. ദില്ലിയില്‍ ദുരിതമനുഭവിയ്‌ക്കുന്നവരെ സഹായിക്കാന്‍ എല്ലാ മനുഷ്യ സ്‌നേഹികളും തയ്യാറാകണമെന്നും, മാര്‍ച്ച്‌ 7, 8 തീയതികളില്‍ സംഘടിപ്പിക്കുന്ന ഫണ്ട്‌ പ്രവര്‍ത്തനം വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിയ്‌ക്കുന്നു.

Read More