Home> Kerala
Advertisement

കുഞ്ചാക്കോ ബോബന് നേരെ ആക്രമണം; പ്രതിക്ക് ഒരു വര്‍ഷം തടവ്

വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടുകൂടി ചേര്‍ത്തു ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിച്ചാല്‍ മതി.

കുഞ്ചാക്കോ ബോബന് നേരെ ആക്രമണം; പ്രതിക്ക് ഒരു വര്‍ഷം തടവ്

കൊച്ചി: കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്.

വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടുകൂടി ചേര്‍ത്തു ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിച്ചാല്‍ മതി. 

2018 ഒക്ടോബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

കേസില്‍ കുഞ്ചാക്കോ ബോബനടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.

Read More