Home> Kerala
Advertisement

മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന; ശിവശങ്കറിന്റേത് തട്ടിപ്പ് രോഗമെന്ന് കസ്റ്റംസ്

അറസ്റ്റിനെ ഭയന്നാണ് ശിവശങ്കർ (M Shivashankar) ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ അഡ്മിറ്റായതെന്നും കസ്റ്റംസ് വ്യക്തമാക്കി.

മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന; ശിവശങ്കറിന്റേത്  തട്ടിപ്പ് രോഗമെന്ന് കസ്റ്റംസ്

കൊച്ചി: UAE  കോൺസുലേറ്റ് സ്വർണക്കടത്ത് കേസി(Gold Smuggling Case)ൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റേത്  തട്ടിപ്പ് രോഗമെന്ന് കസ്റ്റംസ്. മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും  തിരക്കഥ അനുസരിച്ചാണ്  ആശുപത്രിയിൽ ചികിത്സ നടക്കുന്നതെന്നും  കസ്റ്റംസ് പറയുന്നു.

ALSO READ | കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ വീഴ്ച; കൊറോണ രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ..!

അതുകൊണ്ടു തന്നെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ നിലനിൽക്കില്ലെന്നാണ് കസ്റ്റംസിന്റെ വാദം. അറസ്റ്റിനെ ഭയന്നാണ് ശിവശങ്കർ (M Shivashankar) ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ അഡ്മിറ്റായതെന്നും കസ്റ്റംസ് വ്യക്തമാക്കി.  ഇതിനിടെ ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വെള്ളിയാഴ്ച വരെ അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു. 

പൂജപ്പുരയിലെ വീട്ടിൽ നിന്നും ചോദ്യം ചെയ്യലിനായി കൊണ്ടു പോകും വഴിയാണ് ശിവശങ്കറിന്‌ ദേഹാസ്വസ്ഥ്യം  അനുഭവപ്പെട്ടത്. തുടർന്ന് ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ | കോവിഡ് രോഗി മരിച്ച സംഭവം; വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്ന് ഡോക്ടർ, വെളിപ്പെടുത്തൽ

നടുവിനും കഴുത്തിനും വേദനയാണെന്നു പറഞ്ഞ ശിവശങ്കറിനു വിദഗ്ദ്ധ ചികിത്സ വേണമെന്ന് വിലയിരുത്തിയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കിടത്തി ചികിത്സ ആവശ്യമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ എം ശിവശങ്കറിനെ ഡിസ് ചാർജ്ജ് ചെയ്തിരുന്നു.

Read More