Home> Kerala
Advertisement

CPM: തെറ്റുതിരുത്തൽ നടപടികളുമായി സംസ്ഥാന നേതൃത്വം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി

CPM Thiruvananthapuram District Committee: സംഘടനാ സംവിധാനത്തിലെ പിടിപ്പുകേട് മുതൽ നേതാക്കളുടെ സ്വഭാവ ദൂഷ്യം വരെ വിമർശിക്കപ്പെട്ടു. ആലപ്പുഴയിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് വിവാദവും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

CPM: തെറ്റുതിരുത്തൽ നടപടികളുമായി സംസ്ഥാന നേതൃത്വം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ആനാവൂർ പക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി  ഗോവിന്ദൻ്റെ അധ്യക്ഷതയിൽ അഞ്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്. സംഘടനാ സംവിധാനത്തിലെ പിടിപ്പുകേട് മുതൽ നേതാക്കളുടെ സ്വഭാവ ദൂഷ്യം വരെ വിമർശിക്കപ്പെട്ടു. ആലപ്പുഴയിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് വിവാദവും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

തെറ്റ് തിരുത്താൻ നയരേഖ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ആനാവൂർ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഴകീറി പരിശോധന നടന്നത്. എംവി ഗോവിന്ദന് പുറമേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, പികെ ബിജു, പികെ ശ്രീമതി എന്നിവരുടെ സാന്നിധ്യത്തിൽ രണ്ട് ദിവസം മുമ്പ് ചേർന്ന ജില്ലാ കമ്മിറ്റിയിൽ ഉയർന്നത് ഗൗവരതരമേറിയ വിമർശനങ്ങളാണ്.

ALSO READ: MV Govindan: കേന്ദ്രനയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു; ഇന്ധനവില വർധനക്ക് കാരണം കേന്ദ്ര സർക്കാരെന്ന് എംവി ​ഗോവിന്ദൻ

മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കെഎസ് സുനിൽകുമാറിനുമെതിരെ 25 നേതാക്കൾ രം​ഗത്തെത്തി. തലസ്ഥാനത്തെ വ്യവസായികൾ അടക്കമുള്ള ഉപജാപക സംഘത്തിൻ്റെ പിടിയിലാണ് ആനാവൂർ എന്നാണ് പ്രധാന ആരോപണം. കെഎസ് സുനിൽകുമാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിക്കാൻ സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടന്നുവെന്നും ചർച്ചയുണ്ടായി. ആനാവൂരിനെതിരെ ഉയർന്ന സ്വഭാവദൂഷ്യ ആരോപണം നേതാക്കൾ കേട്ടത് ഞെട്ടലോടെയാണ്. തിരുവനന്തപുരം നഗരസഭയിലെ എസ് സി - എസ് ടി ഫണ്ട് വിവാദം വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആനാവൂർ ഇടപ്പെട്ട് നടത്തിയ നിയമനങ്ങളിലും അന്വേഷണം വന്നേക്കും.  

സ്വർണ്ണക്കടത്തിൽ പാർട്ടി പറഞ്ഞിട്ടും കേസിന് പോകാത്തതിൽ കടകംപള്ളിക്ക് നേരെയും വിമർശനമുയർന്നു. അതിൽ കടകംപള്ളിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ആനാവൂർ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം നിരവധി വിവാദങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിമർശനം ഉണ്ടായി. പുതിയ സെക്രട്ടറിയായി അഡ്വ.വി. ജോയ് ചുമതലയേറ്റ ശേഷമുള്ള നവീകരണത്തിൻ്റെയും ഉടച്ചുവാർക്കലുകളുടെയും വിലയിരുത്തലാണ് ആനാവൂർ പക്ഷത്തിനെതിരായ വിമർശനം.

ALSO READ: Petrol Diesel price hike: പെട്രോളിനും ഡീസലിനും വില കൂടും; ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തി

ആലപ്പുഴയിലും സമാനമായ സാഹചര്യമാണ് സിപിഎം നേരിടുന്നത്. പാർട്ടി നേതാവായ ഷാനവാസിന്റെ വാഹനം ലഹരിക്കടത്തിനായി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷാനവാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തെ അനുകൂലിക്കുന്നവർ നടപടിയെ എതിർക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. സിപിഎം നേതൃയോഗങ്ങൾ പുരോഗമിക്കുമ്പോൾ വിവാദങ്ങളിൽ പാർട്ടി എന്ത് തുടർസമീപനം സ്വീകരിക്കും എന്നുള്ളതും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More