Home> Kerala
Advertisement

CPM Party Congress 2022: സിപിഎം പാർട്ടി കോൺ​ഗ്രസിന് തുടക്കമായി; ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സീതാറാം യെച്ചൂരി

ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

CPM Party Congress 2022: സിപിഎം പാർട്ടി കോൺ​ഗ്രസിന് തുടക്കമായി; ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ: സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരിൽ തുടക്കമായി. മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

മത ധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാൻ വിശാല മതേതര സഖ്യമാണ് വേണ്ടതെന്ന് യെച്ചൂരി ഓർമിപ്പിച്ചു. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കുന്നതില്‍ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറി. യുക്രൈന്‍ യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു. 

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പരമാവധി ശ്രമിക്കുകയാണെന്ന് പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിലും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സമ്മേളന വേദിയിൽ മുതിർന്ന പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെയാണ് 23ആം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ചത്.  തുട‍ർന്ന് രക്തസാക്ഷി സ്തൂപത്തിൽ പിബി അംഗങ്ങളും നേതാക്കളും അഭിവാദ്യമർപ്പിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ത്രിപുര മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാർ, പിബി അംഗം എംഎ ബേബി തുടങ്ങിയവർ സംസാരിച്ചു.

ഇ.കെ നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More