Home> Kerala
Advertisement

Covid Vaccine Dry Run: കേരളത്തിൽ 4 ജില്ലകളിൽ നാളെ കോവിഡ് വാക്സിൻ ഡ്രൈ റൺ

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുക.

Covid Vaccine Dry Run: കേരളത്തിൽ 4 ജില്ലകളിൽ നാളെ കോവിഡ് വാക്സിൻ ഡ്രൈ റൺ

തിരുവനന്തപുരം:  കേരളത്തിലെ നാല് ജില്ലകളില്‍  നാളെ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലാണ് ഡ്രൈ റൺ നടക്കുക മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈ റണ്‍ നടക്കുന്നത്.

ജനുവരി രണ്ടുമുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്റെ ഡ്രൈ റൺ (Dry Run) നടക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.  നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ  വിജയകരമായി സംഘടിപ്പിച്ചിരുന്നു.  ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തിയത്.   

Also Read: വർഷത്തെ ആദ്യ ദിനം WHO പുറത്തുവിട്ടു സന്തോഷ വാർത്ത! ഇന്ത്യയ്ക്കും ഇന്ന് സുപ്രധാന ദിനം!

കോവിഡ് വാക്സിൻ (Covid Dry Vaccine) വിതരണ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, വിവരങ്ങൾ അപ്ലോഡ് ചെയ്യൽ, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം, സൈറ്റുകളുടെ മാപ്പിംഗ് എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടും.

ഡ്രൈ റണ്ണിന്റെ വേദി എല്ലാ സംസ്ഥാനങ്ങളിലേയും തലസ്ഥാനമാണ്. ഇതിനിടയിൽ കോവിഡ് വാക്സിന് (Covid Vaccine) അനുമതി നല്‍കുന്നത് തീരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. കൊവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Read More