Home> Kerala
Advertisement

കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രത്തിന്റെ വാദം തള്ളി ആരോ​ഗ്യമന്ത്രി; കേന്ദ്രം വസ്തുതകൾ മറച്ചുവയ്ക്കുന്നെന്നും വീണാ ജോർജ്

ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളും കോവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്.

കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രത്തിന്റെ വാദം തള്ളി ആരോ​ഗ്യമന്ത്രി; കേന്ദ്രം വസ്തുതകൾ മറച്ചുവയ്ക്കുന്നെന്നും വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് നാലാം തരംഗത്തിനുള്ള സാധ്യത തള്ളാതെ ആരോഗ്യ മന്ത്രി വീണാ ജോർജ്.  കോവിഡ് തരംഗം തുടർച്ചയായി വന്നു കൊണ്ടിരിക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദ​ഗ്ധർ പറയുന്നത്. വരും തരംഗങ്ങളെ നേരിടാൻ സർക്കാർ  സജ്ജമാണ്. അത് കൊണ്ടാണ് മാസ്ക് ഒഴിവാക്കരുതെന്ന് പറഞ്ഞതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളും കോവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും മാസ്ക് ഒഴിവാക്കരുതെന്ന നിർദേശം നൽകിയത്.

അതേസമയം, കേരളം കോവിഡ് കണക്കുകൾ കൃത്യമായി നൽകുന്നില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിനെതിരെ വീണാ ജോർജ് രം​ഗത്തെത്തി. കേരളം കോവിഡ് കണക്ക് കാണിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ വിമർശനം തെറ്റാണെന്ന് വീണാ ജോർജ് പറഞ്ഞു. കൃത്യമായി ജില്ലാ - സംസ്ഥാന തല അവലോകനമുൾപ്പടെ നടക്കുന്നുണ്ട്.  കേന്ദ്രം വസ്തുതകൾ മറച്ചുവച്ച് കേരളത്തെ വിമർശിക്കുകയാണ്. കര്യങ്ങൾ വ്യക്തമാക്കി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന്  മറുപടി നൽകും.

ALSO READ: India Covid Update: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1247 കേസുകൾ; ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയേക്കും

എന്തിനാണ് ദേശീയ തലത്തിൽ തെറ്റായ രീതിയിൽ കാര്യങ്ങൾ  അവതരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഓരോദിവസവും അതാത് ദിവസത്തെ കണക്ക് മെയിൽ അയച്ചിരുന്നു. ഒന്നിച്ചിട്ട് അയച്ചിട്ടില്ല. ഡെയിലി ബുള്ളെറ്റിനായി പ്രസിദ്ധീകരിക്കേണ്ട എന്നത് സർക്കാരിന്റെ തീരുമാനമാണ്. എന്നാൽ അവലോകനവും മറ്റ് പ്രക്രിയകളും തുടരുന്നുണ്ട്. കേരളം ചെയ്യുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കേരളത്തിൽ കോവിഡ് കേസ് കൂടുന്നുണ്ടോയെന്ന് സൂക്ഷമായി നിരീക്ഷിക്കുന്നുണ്ട്. ജനിതക പരിശോധനയും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More