Home> Kerala
Advertisement

വീട്ടില്‍ ടിവിയും സ്മാര്‍ട്ട്ഫോണും ഇല്ല, പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു

വളാഞ്ചേരിയില്‍ ദളിത്‌ കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍.

വീട്ടില്‍ ടിവിയും സ്മാര്‍ട്ട്ഫോണും ഇല്ല,  പത്താംക്ലാസുകാരി  ആത്മഹത്യ ചെയ്തു

മലപ്പുറം:  വളാഞ്ചേരിയില്‍ ദളിത്‌ കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. 

വളാഞ്ചേരി മാങ്കേരി ദളിത്‌ കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് തീകൊളുത്തി മരിച്ചത്.  ഇന്നലെ വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്‍റെ  വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.  പഴയ ടിവിയും ഡിടിഎച്ച്‌ കണക്ഷനും വീട്ടില്‍ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടി.വി കേടായിരുന്നു.  പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ കഴിയാഞ്ഞതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. 

കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം  തടസപെടുമോയെന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  വിദ്യാര്‍ഥിനിയായിരുന്ന ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പഠന മികവിന് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങള്‍.

സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിന് ദളിത്‌-ആദിവാസി വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More