Home> Kerala
Advertisement

ഇടുക്കിയിലെ കൊറോണ ബാധിതന്‍;ആശങ്കയോടെ രാഷ്ട്രീയ നേതൃത്വം

ഇടുക്കിയിലെ കൊറോണ ബാധിതന്റെ യാത്രകള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇടുക്കിയിലെ കൊറോണ ബാധിതന്‍;ആശങ്കയോടെ രാഷ്ട്രീയ നേതൃത്വം

തിരുവനന്തപുരം:ഇടുക്കിയിലെ കൊറോണ ബാധിതന്റെ യാത്രകള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.


ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രെസ് ജില്ലാ നേതാവുമായ കൊറോണ ബാധിതന്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടെന്നാണ് വിവരം.മന്ത്രിമാരുമായും  ഇയാള്‍ കൂടിക്കാഴ്ച നടത്തി,സെക്രട്ടേറിയെറ്റ്,നിയമസഭ എന്നിവിടങ്ങളില്‍ 
സന്ദര്‍ശനം നടത്തിയ ഇയാള്‍ കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കളെയും സന്ദര്‍ശിച്ചതായാണ് വിവരം.കോണ്‍ഗ്രസിലെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 
ഉന്നത നേതാവിനെയും ഇയാള്‍ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചതായാണ് വിവരം.ഈ കൂടിക്കാഴ്ചകള്‍ കഴിഞ്ഞിട്ട് രണ്ടാഴ്ച്ച കഴിഞ്ഞതിനാല്‍ തന്നെ ഇവരില്‍ ആര്‍ക്കും രോഗ ലക്ഷണം ഇല്ലാത്തത് കൊറോണ വൈറസിന്‍റെ സാമൂഹ്യവ്യപനം നടന്നിട്ടില്ല എന്നത് വ്യക്തമാണ്.
എന്നാല്‍ ഇവരോടൊക്കെ സ്വയം നീരീക്ഷണം പാലിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായാണ് വിവരം.

Also read:കൊല്ലത്തും കൊറോണ, ഇന്ന് സ്ഥിരീകരിച്ചത് 39 പേര്‍ക്ക്!

 

ഈ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം ആണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇയാള്‍ യാതൊരു ജാഗ്രതയും പാലിച്ചില്ലെന്ന വിമര്‍ശനം മുഖ്യമന്ത്രിനടത്തി.കാസര്‍കോട് മുതല്‍
തിരുവനന്തപുരം വരെ ഇയാള്‍ യാത്ര ചെയ്തെന്ന്‍ പറയുന്നു.യാത്രകള്‍ക്കായി പൊതു ഗതാഗത സംവിധാനമാണ് കൂടുതലായും ഉപയോഗിച്ചതും.ഇടുക്കിയിലെ ഈ കൊറോണ ബാധിതന്‍ സന്ദര്‍ശിച്ചവരില്‍ 
മുന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രെസ് നേതൃത്വവും ആശങ്കയിലാണ്.ഇയാളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടതില്‍ സെക്രട്ടേറിയേറ്റും എംഎല്‍എ ഹോസ്റ്റലും ഉണ്ട്.
നിയമസഭയില്‍ സന്ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും റൂട്ട് മാപ്പില്‍ നിയമസഭാ മന്ദിരം ഇടം പിടിച്ചിട്ടില്ല.ഇയാളുടെ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 25 വരെയുള്ള റൂട്ട്മാപ്പാണ്
പുറത്ത് വിട്ടത്. 

ഇടുക്കിയിലെ രാഷ്ട്രീയ നേതാവിന് ഉണ്ടായ പോലുള്ള  ജാഗ്രതക്കുറവ് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കൊറോണ ബാധിതരുടെ പേര് പുറത്ത് വിടുന്നതടക്കം നടപടികള്‍ 
സ്വീകരിക്കുന്നത് പരിഗണനയില്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇങ്ങനെ ചെയ്യുമ്പോള്‍ രോഗബാധിതരുമായി ഇടപഴകിയവര്‍ക്ക് നിരീക്ഷണത്തില്‍ പോകുന്നതിനും 
മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനും കഴിയും.

Read More