Home> Kerala
Advertisement

സംസ്ഥാനത്ത് ഇന്ന് നാല് കോറോണ മരണം കൂടി സ്ഥിരീകരിച്ചു..!

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കാസർഗോഡ് സ്വദേശി വിജയകുമാർ മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് നാല് കോറോണ മരണം കൂടി സ്ഥിരീകരിച്ചു..!

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് നാല് കോറോണ മരണം കൂടി സ്ഥിരീകരിച്ചു.  പത്തനംതിട്ട സ്വദേശി പുരുഷോത്തമൻ, കോഴിക്കോട് സ്വദേശി ബഷീർ, കോട്ടയം സ്വദേശി പി. എൻ. ചന്ദ്രൻ, കാസർഗോഡ് സ്വദേശി  വിജയകുമാർ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 

Also read: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രയിനുകൾ റദ്ദാക്കി 

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കാസർഗോഡ് സ്വദേശി  വിജയകുമാർ മരിച്ചത്.  ഒരു മാസമായി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം.  ഇദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.  ഇതോടെ കാസർഗോഡ് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. 

Also read: മിനിമം ബാലൻസ് പിഴ ഒഴിവാക്കി SBI 

പത്തനംതിട്ട സ്വദേശി പുരുഷോത്തമനും ചികിത്സയിലിരിക്കെ ജനറൽ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.  കോട്ടയം സ്വദേശി ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന് പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.   

Read More