Home> Kerala
Advertisement

നട അടപ്പിക്കുമെന്ന വിവാദ പ്രസ്താവന: രാഹുല്‍ ഈശ്വറിനെതിരെ കേസ്

ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ അയ്യപ്പ ധര്‍മ്മ സേന നേതാവ് രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രേ വീ​ണ്ടും കേ​സ്.

നട അടപ്പിക്കുമെന്ന വിവാദ പ്രസ്താവന: രാഹുല്‍ ഈശ്വറിനെതിരെ കേസ്

കൊച്ചി: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ അയ്യപ്പ ധര്‍മ്മ സേന നേതാവ് രാ​ഹു​ല്‍ ഈ​ശ്വ​റി​നെ​തി​രേ വീ​ണ്ടും കേ​സ്.

ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സ്ത്രീ പ്രവേശനം തടയാനായി തയ്യാറാക്കിയ പ്ലാന്‍ എയുന്‍ പ്ലാന്‍ ബി യുമാണ്‌ രാഹുലിനെ വീണ്ടും കുരുക്കിയത്. 

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ രക്തമിറ്റിച്ച്‌ നട അടപ്പിക്കാന്‍ നിരവധിപ്പേര്‍ തയ്യാറായി നിന്നിരുന്നുവെന്ന രാഹുല്‍ ഈശ്വറിന്‍റെ ആവേശഭരിതമായ പ്രസ്താവനയാണ് നടപടിക്ക് ആധാരം. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. എറണാകുളം പ്രസ്‌ക്ലബില്‍ വെച്ചാണ് രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്താവന നടത്തിയത്.

തുലാമാസ പൂജയ്ക്കായി ശബരിമല നടതുറന്നവേളയില്‍ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തില്‍ പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച്‌ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയത്.

 

Read More