Home> Kerala
Advertisement

എം.എം. മണിയുടെ വിവാദ പരാമർശം ഭരണഘടന ബെഞ്ച് പരിഗണിക്കും

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എ.എം മണി പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ നടത്തിയ വിവാദപരാമർശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി നടത്തിയ പരാമർശമായതിനാലാണ് പ്രത്യേക ഭരണഘടന ബെഞ്ചിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

എം.എം. മണിയുടെ വിവാദ പരാമർശം ഭരണഘടന ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എ.എം മണി പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ നടത്തിയ വിവാദപരാമർശം സുപ്രീംകോടതി  ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി നടത്തിയ പരാമർശമായതിനാലാണ് പ്രത്യേക ഭരണഘടന ബെഞ്ചിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിയത്. 

പീഡനം ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ വീടിന് പുറത്തിറങ്ങാതിരിക്കണമെന്നുള്ള സമാജ് വാദി പാർട്ടി നേതാവ് അസംഖാന്റെ  കേസിനൊപ്പമാണ് എം.എം. മണിയുൾപ്പെട്ട കേസും പരിഗണിക്കുക. 

പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി പൊതുവേദിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരമാർശം വലിയ വിവാദമായിരുന്നു. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ താനുദ്ധേശിച്ചത് പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അല്ലെന്നും മാധ്യമങ്ങളെയാണെന്നും മന്ത്രി പിന്നീട് തിരുത്തി. 

മന്ത്രിയുടെ വിവാദപരാമർശത്തിനെതിരെ പൊമ്പിളൈ ഒരുമൈ പ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തിൽ എം.എം.മണിക്ക് കാര്യങ്ങൾ എളുപ്പമാകില്ല.

Read More