Home> Kerala
Advertisement

Karnataka Election Result 2023: കോണ്‍ഗ്രസിന്റെ വിജയം കര്‍ണാടകയില്‍ ഒതുങ്ങില്ലെന്ന് സതീശന്‍; ചരിത്ര വിജയമെന്ന് തിരുവഞ്ചൂര്‍

V.D Satheesan on Congress victory in Karnataka: അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിലെ വിജയം പ്രതിഫലിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു.

Karnataka Election Result 2023: കോണ്‍ഗ്രസിന്റെ വിജയം കര്‍ണാടകയില്‍ ഒതുങ്ങില്ലെന്ന് സതീശന്‍; ചരിത്ര വിജയമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്ന എല്ലാവര്‍ക്കും ആവേശം നല്‍കുന്ന വിജയമാണ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിജയം കര്‍ണടകത്തിന്റെ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങില്ല. വരാന്‍ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ഇതാണ് ജനവികാരമെന്നും അദ്ദേഹം വ്യക്തമാക്കി. 

കര്‍ണാടക സര്‍ക്കാര്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ മൂന്നില്‍ രണ്ട് കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണെന്നും അഴിമതി വിരുദ്ധ പോരാട്ടം കേരളത്തിലും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കന്നഡ മണ്ണില്‍ മോദി പ്രഭാവം ഏറ്റില്ല; ഇനി 'ബിജെപി മുക്ത ദക്ഷിണേന്ത്യ'

അതേസമയം, കര്‍ണാടകയിലേത് ചരിത്ര വിജയമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ പ്രതികരണം. 10 വര്‍ഷമായി കര്‍ണാടക ഭരിച്ച ബിജെപിയെ തുച്ഛമായ സീറ്റിലേക്ക് ജനങ്ങള്‍ ഒതുക്കി. കര്‍ണാടകയിലെ വിജയത്തില്‍ ഏറ്റവും നല്ല ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎം എന്ന പ്രചാരണത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍പ്പില്ലെന്ന് കര്‍ണാടകയിലെ ഫലം വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണെന്നും ബിജെപി തുടരും എന്ന അവകാശ വാദം പൊളിഞ്ഞെന്നും തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ വ്യക്തമാക്കി.

പ്രധാനമന്ത്രി പ്രചരണത്തിനിറങ്ങിയിട്ടും പണം ഒഴുക്കിയിട്ടും ജനങ്ങള്‍ കോൺ​ഗ്രസിന് ഒപ്പം നിന്നെന്ന് തിരുവഞ്ചൂ‍ർ പറഞ്ഞു. രാഹുലിന്റെ സമീപനമാണ് ജനങ്ങള്‍ ഇഷ്ട്ടപ്പെട്ടത്. അതിനാല്‍ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന് വലിയ വിജയം കര്‍ണാടക ജനത നല്‍കിയിരിക്കുകയാണ്. കെ സി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ വിജയത്തിന് കളമൊരുക്കി. രാഹുലിനെ വേട്ടയാടി പാര്‍ലമെന്റ് അംഗത്വം ഇല്ലാതാക്കി. അസഹിഷ്ണതയുടെ സമീപനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More