Home> Kerala
Advertisement

തന്‍റെ പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗം, രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നത്: കെ.എം മാണി

തന്‍റെ പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗമായെന്ന പ്രഖ്യാപനവുമായി കെ.എം മാണി.

തന്‍റെ പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗം, രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നത്: കെ.എം മാണി

തിരുവനന്തപുരം: തന്‍റെ പാര്‍ട്ടി യുഡിഎഫിന്‍റെ ഭാഗമായെന്ന പ്രഖ്യാപനവുമായി കെ.എം മാണി. 

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണകരമായിരിക്കുമെന്നും പ്രഖ്യപനതോടോപ്പം മാണി പറഞ്ഞു. കൂടാതെ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉപാധികളോടെയല്ല കോണ്‍ഗ്രസ് എം, യുഡിഎഫ് മുന്നണിയില്‍ പ്രവേശിച്ചത്. രാജ്യസഭ സീറ്റ് കോണ്‍ഗ്രസ് അറിഞ്ഞ് തന്നതാണെന്നും മുന്നണി പ്രവേശനത്തിന് വഴിയൊരുക്കിയ ഉമ്മന്‍ ചാണ്ടിക്കും എം.എം. ഹസനും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിക്കും നന്ദി പറയുന്നുവെന്നും മാണി പറഞ്ഞു.

എന്നാല്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ തീരുമാനമായില്ല എന്നും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ സമയം വേണമെന്നും പല ഘട്ടങ്ങളിലായി, പല തലങ്ങളിലായി ചര്‍ച്ച വേണമെന്നും മാണി വ്യക്തമാക്കി

രാജ്യസഭാ സീറ്റിന്മേല്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി.

എന്നാല്‍ രാജ്യസഭാ സീറ്റ് മണി ഗ്രൂപ്പിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രധിഷേധം ശക്തമാണ്. 

 

Read More