Home> Kerala
Advertisement

കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കൾ

കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്.

കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ മാണി കാണിച്ചത് രാഷ്ട്രീയ രാഷ്ട്രീയ വഞ്ചനയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും ആരോപിച്ചു. തിരുവനന്തപുരത്ത് മൂവരും നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം ഉന്നയിച്ചത്.

കടുത്ത രാഷ്ട്രീയ വഞ്ചനയാണ് മാണി വിഭാഗം കാട്ടിയതെന്നും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കൈകോർത്ത സിപിഎം സിപിഐക്ക് മറുപടി നൽകിയിരിക്കുകയാണെന്നും ഹസൻ പറഞ്ഞു. 

അവസാന നിമിഷമാണ് മാണി കാല് മാറിയതെന്നും ചേരി മാറ്റത്തിന് മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ജോഷി മാത്യു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. സി.പി.എമ്മിന്‍റെ പുതിയ നിലപാടില്‍ വി.എസ് അഭിപ്രായം വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Read More