Home> Kerala
Advertisement

സരിതയ്ക്കെതിരെ ഡിജിപിക്ക് പരാതി

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിത എസ്. നായരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാണ് പരാതി സമര്‍പ്പിച്ചത്.

സരിതയ്ക്കെതിരെ ഡിജിപിക്ക് പരാതി

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിത എസ്. നായരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാണ് പരാതി സമര്‍പ്പിച്ചത്. 

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരമാനമെടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സോളാര്‍ കേസ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതിനിടെയാണ് സോളാര്‍ കേസിലെ പ്രതികളിലൊരാളായ സരിത നായര്‍ക്കെതിരെ മറ്റൊരു പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വരുന്നത്. 

Read More