Home> Kerala
Advertisement

മാം​ഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടി; ചിത്രം പുറത്ത് വിട്ട് പിടി തോമസ്, മുട്ടിൽ മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി നേരിട്ട് കണ്ടു

മരംമുറിക്കേസിലെ പ്രതികൾക്കൊപ്പം മുഖ്യമന്ത്രിയുമുള്ള ചിത്രം പിടി തോമസ് മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു

മാം​ഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടി; ചിത്രം പുറത്ത് വിട്ട് പിടി തോമസ്, മുട്ടിൽ മരംമുറി കേസിലെ  പ്രതികളെ മുഖ്യമന്ത്രി നേരിട്ട് കണ്ടു

തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറിക്കേസിലെ (Muttil Case) പ്രതികളായ മാം​ഗോ ഫോൺ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പിടി തോമസ് എംഎൽഎ (PT Thomas). ഇതിന് തെളിവായി മരംമുറിക്കേസിലെ പ്രതികൾക്കൊപ്പം മുഖ്യമന്ത്രിയുമുള്ള ചിത്രം പിടി തോമസ് മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.

കുപ്രസിദ്ധ കുറ്റവാളികളോടൊപ്പം മുഖ്യമന്ത്രി ചിരിച്ച് കൊണ്ട് കൈ കൊടുത്ത് നിൽക്കുന്ന ചിത്രമാണിതെന്ന് പറഞ്ഞാണ് പിടി തോമസ് ചിത്രം കാണിച്ചത്. ഇത് കോഴിക്കോട് വച്ച് എംടി വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങാണെന്നാണ് താൻ മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിക്ക് കൈ കൊടുത്ത് നിൽക്കുന്നയാളാണ് ഈ  കേസിലെ പ്രതി. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് തേവര പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിട്ടുണ്ട്. കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ വയനാട് വന്നപ്പോൾ പൊലീസുകാരെ ഓടിച്ചിട്ട് അടിച്ചതിന് ഇയാൾക്കെതിരെ കേസ് ഉണ്ട്. ലുക്കൗട്ട് നോട്ടീസ് (Look out notice) ഉണ്ട്. ദുബായിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്. ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവരുമായാണ് മുഖ്യമന്ത്രി ചിരിച്ച് കൈപിടിച്ച് നിൽക്കുന്നതെന്ന് പിടി തോമസ് പറഞ്ഞു.

ALSO READ: മുട്ടിൽ മരംമുറിക്കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

നിയമസഭയിൽ ഉന്നയിച്ച മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുടെ മാം​ഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് പിടി തോമസ് എത്തിയത്. ഈ ചിത്രം കണ്ടിട്ട് താനാണോ മാപ്പ് പറയേണ്ടതെന്ന് പിടി തോമസ് ചോദിച്ചു. പിടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പ് പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ (Chief Minister) പ്രസ്താവനയ്ക്ക് മറുപടിയായാണ് പിടി തോമസ് സംസാരിച്ചത്.

2017 ജനുവരി 22ന് നിശ്ചയിച്ചിരുന്ന മാം​ഗോ മൊബൈൽസ് ഉദ്ഘാടനം വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് മാറ്റിവച്ചശേഷം 2017 ഫെബ്രുവരി 16,18,20,24 തീയതികളിൽ ദേശാഭിമാനി മാം​ഗോയുടെ പരസ്യം കൊടുത്തതിന് ശേഷം ഇങ്ങനെ ഒരാൾക്ക് സൗഹാർദപരമായി ചിരപരിചിതനായി കൈ കൊടുക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോയെന്ന് കേരളം തീരുമാനിക്കട്ടെയെന്ന് പിടി തോമസ് പറഞ്ഞു. എംടി വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങ് 24ന് ആയിരുന്നു. അവിടെവച്ചാണ് കൈ കൊടുത്തതെന്നാണ് മനസ്സിലാക്കുന്നതെന്നും ഇല്ലെങ്കിൽ ഈ വാർത്ത മുഖ്യമന്ത്രി നിഷേധിച്ചോട്ടെയെന്നും പിടി തോമസ് പറഞ്ഞു.

ALSO READ: Muttil Tree Cutting: മുട്ടിൽ മരം മുറി കേസ്: വിഷയം മുൻ മന്ത്രി കെ.രാജുവിന് അറിയാമായിരുന്നുവെന്ന് ആരോപണം

ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് കൊല്ലം എംഎൽഎ എം മുകേഷാണെന്നും പിടി തോമസ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് വേണ്ടി മുഖ്യമന്ത്രി എറണാകുളത്ത് എത്തുകയും ചെയ്തു. എന്നാൽ സംഘാടകർ വിവിധ കേസുകളിൽ പ്രതികളാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രി പിന്മാറുകയായിരുന്നു. മുഖ്യമന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നുവെന്നതിന്റെ തെളിവാണ് ഈ ചിത്രമെന്ന് പിടി തോമസ് ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് താൻ ആരോപിക്കുന്നില്ല. മരംമുറിക്കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും ആരോപിക്കുന്നില്ല. ചിത്രം പുറത്ത് വിട്ടത് കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങിൽ  പങ്കെടുക്കാൻ താനല്ല പോയതെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണെന്നും പിടി തോമസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More