Home> Kerala
Advertisement

UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു: സ്വപ്ന സുരേഷ്

UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ 2017 ൽ കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന സുരേഷി (Swapna Suresh)ന്റെ മൊഴി പുറത്ത്. എൻഫോഴ്സ്മെന്റിന് സ്വപ്ന നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു: സ്വപ്ന സുരേഷ്

തിരുവനന്തപുരം: UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ 2017 ൽ കൂടിക്കാഴ്ച നടത്തിയതായി സ്വപ്ന സുരേഷി (Swapna Suresh)ന്റെ മൊഴി പുറത്ത്.  എൻഫോഴ്സ്മെന്റിന് സ്വപ്ന നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.  

2017 ൽ UAE കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങളുടെ ചുമതല ശിവശങ്കറിന് (M.Shivashankar) ആയിരിക്കുമെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചുവെന്നും അന്നുമുതൽ എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ തന്നെ വിളിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയ്ക്കും (Pinarayi Vijayan) തന്നെ അറിയാമെന്നും സ്പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 

Also read: ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് നിയമോപദേശം തേടി കസ്റ്റംസ് 

ശിവശങ്കറുമായി (M.Shivashankar) കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്ഥിരമായി താനും വിളിക്കാരുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം വളർന്നതെന്നും സ്വപ്ന (Swapna Suresh) മൊഴിയിൽ വ്യക്തമായി പറയുന്നുണ്ട്.  മാത്രമല്ല കോൺസുലർ ജനറലിന്റെ സെക്രട്ടറിയായത് മുതൽ മുഖ്യമന്ത്രിയ്ക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. 

Also read: കന്നി മാസത്തിലെ ആയില്യം തൊഴുതാൽ ഒരു വർഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യം  

സ്പേസ് പാർക്കിലെ അവസരത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ശിവശങ്കർ (M.Shivashankar) വഴിയാണ് അറിഞ്ഞതെന്നാണ് സ്വപ്ന (Swapna Suresh) മൊഴി നൽകിയിരിക്കുന്നത്. എന്തായാലും സ്വപ്നയുടെ ഈ മൊഴികൾ പുറത്തായതോടെ തനിക്ക് ഒന്നും അറിയില്ല എന്ന് പറയുന്ന മുഖ്യൻ ഇനി എന്തുപറയും എന്ന് കാത്തിരുന്ന് കാണാം.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234) 

Read More