Home> Kerala
Advertisement

പൗരത്വ ഭേദഗതി നിയമം: സർവ്വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനും സമരം ശക്തിപ്പെടുത്താനുമായി സർവ്വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍.

പൗരത്വ ഭേദഗതി നിയമം: സർവ്വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനും സമരം ശക്തിപ്പെടുത്താനുമായി സർവ്വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍.

മുഖ്യമന്ത്രിയാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. നാളെ തിരുവനന്തപുരത്താണ് യോഗം നടക്കുക.  

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ വൻ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിൽ കേന്ദ്രനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുക്കും സംസ്ഥാനം നിര്‍ത്തി വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത - സാമൂഹ്യസംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്തത്. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

കേരളം ഉള്‍പ്പെടെ പന്ത്രണ്ടോളം സംസ്ഥാനങ്ങള്‍ ഇതിനോടകം പൗരത്വ രജിസ്റ്ററിനെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുത്തിട്ടുണ്ട്. 

 

 

Read More