Home> Kerala
Advertisement

Sexual Harassment Case: ഇര 'ലൈംഗിക പ്രകോപനപരമായ വസ്ത്രം' ധരിച്ചിരുന്നുവെന്ന് കോടതി, സിവിക് ചന്ദ്രന് മുന്‍‌കൂര്‍ ജാമ്യം, കോടതി പരാമര്‍ശം വിവാദത്തിലേയ്ക്ക്

സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗങ്ങൾക്ക് കാരണം എന്ന് പലരും പറഞ്ഞു വച്ച നിലപാടിനെ വീണ്ടും ഉറപ്പിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി....!!

Sexual Harassment Case: ഇര 'ലൈംഗിക പ്രകോപനപരമായ വസ്ത്രം' ധരിച്ചിരുന്നുവെന്ന് കോടതി, സിവിക് ചന്ദ്രന് മുന്‍‌കൂര്‍ ജാമ്യം, കോടതി പരാമര്‍ശം വിവാദത്തിലേയ്ക്ക്

Sexual Harassment Case: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗങ്ങൾക്ക് കാരണം എന്ന് പലരും പറഞ്ഞു വച്ച നിലപാടിനെ വീണ്ടും ഉറപ്പിച്ച്  കോഴിക്കോട്  ജില്ലാ സെഷന്‍സ് കോടതി....!!

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്  മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നടത്തിയ പരാമര്‍ശത്തിലാണ് "ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്" പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സെഷൻസ് ജഡ്ജി എസ്.കൃഷ്ണൻ കുമാർ ഈ വസ്തുത ചൂണ്ടിക്കാട്ടിയത്. 

Also Read:  Rape and Murder: 6 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 40കാരന്‍  അറസ്റ്റില്‍ 

പരാതിക്കൊപ്പം സിവിക് ചന്ദ്രൻ ഹാജരാക്കിയ ചിത്രങ്ങളിൽനിന്ന് ഇതു വ്യക്തമാണെന്നും പരാതിക്കാരി ആരോപിക്കുന്നതു പോലെ 354 എ വകുപ്പ് സിവിക് ചന്ദ്രനെതിരെ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ,  74 വയസുകാരനായ ശാരീരിക വൈകല്യം ഉള്ള ഒരു പുരുഷൻ പരാതിക്കാരിയെ ബലമായി മടിയിൽ ഇരുത്തി സ്വകാര്യ ഭാഗങ്ങളില്‍  സ്പര്‍ര്‍ശിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ല. 30 വയസുകാരിയായ പരാതിക്കാരിക്ക് ലൈംഗിക ഉപദ്രവം എന്ത് എന്നത് നന്നായി മനസിലാക്കാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

കൂടാതെ, സംഭവം നടന്ന് രണ്ടര വർഷത്തിനു ശേഷമാണ് പരാതി ഉന്നയിക്കുന്നത്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിനുള്ള കാരണവും പരാതിക്കാരി വിശദീകരിക്കേണ്ടതുണ്ട്‌, കോടതി പറഞ്ഞു. 

2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടൽത്തീരത്തുനടന്ന കവിത ക്യാമ്പിനെത്തിയപ്പോൾ സിവിക് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു യുവതിയുടെ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരിയ്ക്കുകയാണ്. നിരവധി പ്രമുഖര്‍ ഉത്തരവിനെതിരെ ഇതിനോടകം രംഗത്തെത്തിയിരിയ്ക്കുകയാണ്. 

ഇത്തരത്തിൽ എഴുതി വയ്ക്കുന്നതിനെ വിവരക്കേട് എന്നേ പറയാൻ കഴിയൂ എന്നാണ് ഹൈക്കോടതി മുൻ ജഡ്‍ജി ജസ്റ്റിസ് കെമാൽ പാഷ  പറഞ്ഞത്.  സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഇത്രയധികം വാദിക്കുന്ന കാലത്ത്, ഇത്തരത്തിൽ ഒരു ഉത്തരവ് ഉണ്ടാകുക എന്നത്  ഏറെ ഖേദകരമാണ്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണ് കോടതി ഉത്തരവിലെ പരാമർശമെന്നും ജസ്റ്റിസ് കെമാൽ പാഷ പറ‍ഞ്ഞു.  ഇഷ്ടമുള്ള വേഷം ധരിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. അത്തരത്തിൽ വേഷം ധരിച്ചാൽ പ്രകോപനം ഉണ്ടാകും എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അത്തരത്തിൽ പ്രകോപനം ഉണ്ടാകുന്നവരെ ശിക്ഷിക്കാനല്ലേ കോടതി എന്നും ജസ്റ്റിസ് കെമാൽ പാഷ ചോദിച്ചു

അങ്ങയേറ്റം സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരമായ നിലപാടാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ജഡ്ജിമാർക്കും മജിസ്ട്രേട്ടുമാർക്കും ജെൻഡർ ട്രെയിനിംഗ് കൊടുക്കണമെന്നും  കെ  അജിത ആവശ്യപ്പെട്ടു.

വളരെ ഫ്രീയായി ജീവിക്കുകയും വസ്ത്രധാരണം നടത്തുകയും ചെയ്യുന്ന പെൺകുട്ടികളാണ് ഇന്നത്തെ ഈ തലമുറയിലുള്ളത്. ഇത്തരത്തിൽ വസ്ത്രം ധരിച്ച എല്ലാവരേയും "കയറി പിടിക്കാം" എന്നാണോ ജഡ്‍ജിയും സിവിക് ചന്ദ്രനും കരുതുന്നത് എന്നാണോ മനസ്സിലാക്കേണ്ടതെന്ന്  എന്നായിരുന്നു എഴുത്തുകാരി സി.എസ്.ചന്ദ്രികയുടെ ചോദ്യം.  

എന്തായാലും രാജ്യത്തെ ഏറ്റവും മികച്ച, എല്ലാ കാര്യങ്ങളിലും  ഒന്നാമത് നില്‍ക്കുന സംസ്ഥാനമായ  കേരളത്തില്‍നിന്നും പുറത്തുവന്ന ഈ കോടതി ഉത്തരവ് ദേശീയ  ശ്രദ്ധ നേടുകയാണ്‌.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More