Home> Kerala
Advertisement

Happy Easter 2021: ഉയിർപ്പിന്റെയും പ്രതീക്ഷയുടേയും വെളിച്ചമേകി ഇന്ന് ഈസ്റ്റർ

യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത.

Happy Easter 2021: ഉയിർപ്പിന്റെയും പ്രതീക്ഷയുടേയും വെളിച്ചമേകി ഇന്ന് ഈസ്റ്റർ

ഉയിര്‍പ്പിന്‍റെയും പ്രതീക്ഷയുടേയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ (Easter) ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത.

50 ദിവസത്തെ വ്രതാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ (Easter) വിശ്വാസികള്‍ ഇന്ന് ആഘോഷിക്കുന്നത്. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്‍റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു.

Also Read: ലോകത്തിന്റെ പാപം പോക്കുവാൻ അവൻ സ്വയം ക്രൂശുമരണം ഏറ്റുവാങ്ങി, ക്രൂശുമരണത്തിന്റെ വിലാപത്തിൽ ഇന്ന് ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു

അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്‍റെ സ്മരണയാണ് ഈസ്റ്റർ.  

ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ്.  കൊറോണ മഹാമാരിക്കിടയിലും കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു. 

 

 

യേശുദേവൻ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നതോടെ വിശുദ്ധവാരാചരണം അവസാനിക്കും. പ്രത്യാശയുടെയും പ്രതീക്ഷയുടേയും അനുഭവമാണ് ഈസ്റ്റർ നൽകുന്നതെന്ന് യാക്കോബായ സഭാ തലവൻ ബസേലിയോസ്‌ തോമസ് പ്രഥമൻ കതോലിക്കബാവ പറഞ്ഞു. 

Also Read: ക്രൈസ്തവ വിശ്വാസത്തിൽ വിശുദ്ധ കുർബാന സ്ഥാപിതമായതിന്റെ ഓർമപുതുക്കലുമായി ഇന്ന് പെസഹാ വ്യാഴം

കൊറോണയുടെ ആഘാതത്തിൽപെട്ടവർക്ക് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 

കോറോണ വൈറസ് വ്യാപനത്തെ  തുടർന്ന് എല്ലാ പള്ളികളിലും ബഹുജന സമ്മേളനങ്ങൾ നിർത്തിവച്ചിരുന്നു.  പനാജിയിലെ 'Our Lady of the Immaculate Conception Church ൽ ഈസ്റ്റർ അർദ്ധരാത്രി പ്രാർത്ഥന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്  നടന്നു. 

 

ഈസ്റ്ററിന്റെ ശുഭദിനത്തിൽ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ചും ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവർക്ക് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്

 

 

ഏവർക്കും സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഈസ്റ്റർ ആശംസകൾ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More