Home> Kerala
Advertisement

സത്യത്തിന്‍റെ വിജയം ആഘോഷിച്ച് ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റര്‍

പ്രതീക്ഷയോടെ മുന്നേറാനുള്ള ആഹ്വാനമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.

സത്യത്തിന്‍റെ വിജയം ആഘോഷിച്ച് ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റര്‍

തിരുവനന്തപുരം: യേശുദേവന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മ പങ്ക് വച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അന്‍പത് ദിവസം നീണ്ടു നിന്ന നോമ്പിന്‍റെ അവസാനം സ്വയം സ്ഫുടം ചെയ്തെടുത്ത മനസുമായി പ്രത്യാശയുടെ നല്ല നാളുകളിലേക്ക് പ്രതീക്ഷയോടെ പ്രവേശിക്കുകയാണ് വിശ്വാസികള്‍. 

ഈസ്റ്ററിനോടനുബന്ധിച്ച് ക്രൈസ്തവദേവാലയങ്ങളില്‍ പുലര്‍ച്ചെ പ്രത്യേക പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടത്തി. ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു. 

വത്തിക്കാനിലെ സെന്‍റ് പീറ്റര്‍ ബസിലിക്കയില്‍ നടത്തിയ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി. പ്രതീക്ഷയോടെ മുന്നേറാനുള്ള ആഹ്വാനമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു. 

 

 

Read More