Home> Kerala
Advertisement

അവശനിലയിലായ ഫ്രാങ്കോയെ രക്ഷിക്കാൻ കഴിയുമോ ? മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു

നാട്ടിലെ അവശനായ തെരുവുനായയുടെ അവസ്ഥ വിവരിച്ച് ബാലതാരമായ മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അവശനിലയിലായ ഫ്രാങ്കോയെ രക്ഷിക്കാൻ കഴിയുമോ ?  മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു

തെരുവ് നായ ശല്യം രൂക്ഷമായ സ്ഥിതിയാണിപ്പോൾ. അതിനാൽ തന്നെ ക്രൂരമായ പീഡ‍നങ്ങളാണ് നായ്ക്കൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തെരുനായ ആക്രമിച്ചതിനെ തുടർന്ന്  നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം  മറുവശത്ത് നിരപരാധികളായ ഒരുപാട് നായ്ക്കൾക്കെതിരെ കൊടും ക്രൂരതകളാണ് നടക്കുന്നത്. നാട്ടിലെ അവശനായ തെരുവുനായയുടെ അവസ്ഥ വിവരിച്ച് ബാലതാരമായ മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ നാട്ടിലെ 'ഫ്രാങ്കോ' എന്ന നായയെക്കുറിച്ചാണ് മീ‌നാക്ഷിയുടെ കുറിപ്പ്. അവശ നിലയിലായ നായയെ സഹായിക്കാൻ ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് കഴിയുമോ എന്ന് തിരക്കിയാണ് പോസ്റ്റ്. 

മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ ... ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാർക്കും ഏറെ പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ലഎനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി ...ഒന്നിനെയും ഉപദ്രവിക്കില്ല ... മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും ... പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് ... എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം .. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തിൽ ഇവനും കിട്ടിയിട്ടുണ്ട് ... മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാൻ കഴിയുമോ ... കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കിടങ്ങൂർ പാദുവ Jn... (കോട്ടയം.. മണർകാട് ..അയർക്കുന്നം ... പാദുവ)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More