Home> Kerala
Advertisement

പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചര്‍ച്ച, വിമര്‍ശനവുമായി ചെന്നിത്തല

സംസ്ഥാനത്ത് നടപ്പാക്കി വരുന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഒഴികെയുള്ള 17 മന്ത്രിമാരെ വിളിച്ചിട്ടുണ്ട്.

പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചര്‍ച്ച, വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കി വരുന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍   മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നും  നാളെയുമായി നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഒഴികെയുള്ള 17 മന്ത്രിമാരെ വിളിച്ചിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്‍റെ പകുതി പിന്നിട്ടപ്പോഴും സംസ്ഥാനത്തിന്‍റെ പദ്ധതിച്ചെലവ് 30 ശതമാനത്തില്‍ ഒതുങ്ങി. ഇതാണ് വകുപ്പുകളിലെ എറ്റവും പ്രധാനപ്പെട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരെ വിളിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതും. 

ജനുവരിക്ക് മുമ്പ് പദ്ധതിവിഹിതത്തിന്‍റെ 70 ശതമാനം ചെലവിട്ടിരിക്കണമെന്നാണ് മുഖ്യമന്ത്രി ഈവര്‍ഷം ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ലക്ഷ്യം നേടാനായില്ല. തദ്ദേശസ്ഥാപനങ്ങള്‍ ഇതുവരെ ചെലവിട്ടത് 20 ശതമാനമാണ്. കേന്ദ്ര പദ്ധതികളിലേത് 16.38 ശതമാനവും.

എന്നാല്‍ മുഖ്യമന്ത്രിയുടെ പദ്ധതി വിലയിരുത്തലിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്തെത്തി. മ​​​ന്ത്രി​​​മാ​​​ർ​​​ക്കു പൂ​​​ജ്യം മാ​​​ർ​​​ക്കാ​​​ണ്, പി​​​ന്നെ എ​​​ന്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​വ​​​ർ​​​ക്കു മാ​​​ർ​​​ക്കി​​​ട്ടു ക​​​ഷ്ട​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നു അദേഹം ചോദിച്ചു.

ഒ​​​ന്ന​​​ര വ​​​ർ​​​ഷം കൊ​​​ണ്ടു പൂ​​​ർ​​​ണ പ​​​രാ​​​ജ​​​യ​​​മെ​​​ന്നു തെ​​​ളി​​​യി​​​ച്ച സ​​​ർ​​​ക്കാ​​​രാ​​​ണി​​​തെ​​ന്നു ചെ​​ന്നി​​ത്ത​​ല അഭിപ്രായപ്പെട്ടു.  വി​​​ല​​​ക്ക​​​യ​​​റ്റത്താല്‍ ജ​​​ന​​​ങ്ങ​​​ൾ പൊ​​​റു​​​തിമു​​​ട്ടുകയാണ്, സ​​​ർ​​​ക്കാ​​​രോ ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​ന്ത്രി​​​യോ പ​​​ക്ഷേ അത​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു കു​​​തി​​​ച്ചു പാ​​​ഞ്ഞി​​​രു​​​ന്ന വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ല്ലാം സ്തം​​​ഭി​​​ച്ചു. നാ​​​ടു നീ​​​ളെ അ​​​ക്ര​​​മ​​​വും ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ങ്ങ​​​ളു​​​ടെ വി​​​ള​​​യാ​​​ട്ട​​​വും പി​​​ടി​​​ച്ചു​​പ​​​റി​​​യും കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും സ്ത്രീ​​​പീ​​​ഡ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ്. പി​​​ഞ്ചു​​​കു​​​ഞ്ഞു​​​ങ്ങ​​​ൾ പോ​​​ലും പി​​​ച്ചി​​​ച്ചീ​​​ന്ത​​​പ്പെ​​​ടു​​​കയാണെന്നും ചെന്നിത്തല പറഞ്ഞു. 

Read More