Home> Kerala
Advertisement

ദൈവങ്ങള്‍ അമ്പലങ്ങളിലും പള്ളികളിലും സ്വസ്ഥമായി ഇരിക്കട്ടെ....!!

ജാതി-മത സംഘടനകള്‍ ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയ്ക്കായി പരസ്യ വോട്ടഭ്യര്‍ത്ഥന നടത്തുന്നത് ചട്ടലംഘനമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.

ദൈവങ്ങള്‍ അമ്പലങ്ങളിലും പള്ളികളിലും സ്വസ്ഥമായി ഇരിക്കട്ടെ....!!

തിരുവനന്തപുരം: ജാതി-മത സംഘടനകള്‍ ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയ്ക്കായി പരസ്യ വോട്ടഭ്യര്‍ത്ഥന നടത്തുന്നത് ചട്ടലംഘനമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.

മതനിരപേക്ഷത പാലിക്കാന്‍ എല്ലാവര്‍ക്കും ധാര്‍മ്മികമായി ഉത്തരവാദിത്തമുണ്ടെന്നും മുഖ്യ തതിരഞ്ഞെടുപ്പ് ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. 

'ജാതിയും മതവും പറഞ്ഞ് കേരളത്തെ യുദ്ധഭൂമിയാക്കരുത്. മതിനിരപേക്ഷ പ്രതിഛായയാണ് കേരളത്തിനുള്ളത്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണം. ജാതി പറഞ്ഞ് വോട്ടു തേടിയതായി ഇതുവരെ ഒരു പരാതിയും തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ല. എന്‍എസ്എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാട് എടുത്തതാണ് അപകടമുണ്ടാക്കിയത്', ടിക്കാറാം മീന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍, പാതി കളിയായും പാതി കാര്യമായും ക്രിസ്തുവും കൃഷ്ണനും പള്ളികളിലും അമ്പലങ്ങളിലും സ്വസ്ഥമായി ഇരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞത്‌ വോട്ടര്‍മാരെ ചിന്തിപ്പിക്കാന്‍വേണ്ടിതന്നെയാണ് എന്നത് വാസ്തവം.

 

Read More