Home> Kerala
Advertisement

തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധം

പാര്‍ട്ടികള്‍ നടത്തുന്ന ചട്ടവിരുദ്ധ പ്രചാരണങ്ങള്‍ക്ക് തക്കീതുമായി മുഖി തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.

തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധം

തിരുവനന്തപുരം: പാര്‍ട്ടികള്‍ നടത്തുന്ന ചട്ടവിരുദ്ധ പ്രചാരണങ്ങള്‍ക്ക് തക്കീതുമായി മുഖി തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.   

തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നതായും മുന്നറിയിപ്പ് നല്‍കി.

വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഒരു മുന്നണിക്ക് വേണ്ടി എന്‍എസ്എസ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍  എന്‍എസ്എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീന പറഞ്ഞു.

അതേസമയം, പരാതി ലഭിച്ചാല്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തി​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ജ​​​ന​​​ങ്ങ​​​ള്‍​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ വാ​​​ഹ​​​ന പ്ര​​​ചാ​​​ര​​​ണ ജാ​​​ഥ​​​ക​​​ളോ ശ​​​ബ്ദ​​​കോ​​​ലാ​​​ഹ​​​ല​​​മോ സൃ​​​ഷ്ടി​​​ച്ചാ​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​ടു​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​​​മാ​​​ര്‍​​​ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ​​​ല പ്ര​​​ചാ​​​ര​​​ണ ജാ​​​ഥ​​​ക​​​ളും ഗ​​​താ​​​ഗ​​​ത ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ചു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ലും അ​​​ധി​​​കം ശ​​​ബ്ദ​​​ത്തി​​​ല്‍ കാ​​​ത​​​ട​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു പ​​​ല വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണു നി​​​ര്‍​​​ദേ​​​ശം.

 

Read More