Home> Kerala
Advertisement

Cherian Philip| അങ്ങിനെ വന്നിടത്തേക്ക് തന്നെ തിരിച്ച്, ചെറിയാൻ ഫിലിപ്പ് എൽ.ഡി.എഫ് വിട്ട് കോൺഗ്രസ്സിലേക്ക്

20 വർഷം ഇടത് പക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് സി.പി.എം നിഷേധിച്ചതാണ് സ്വരചേർച്ചകളുടെ തുടക്കം

Cherian Philip| അങ്ങിനെ വന്നിടത്തേക്ക് തന്നെ തിരിച്ച്, ചെറിയാൻ ഫിലിപ്പ് എൽ.ഡി.എഫ് വിട്ട് കോൺഗ്രസ്സിലേക്ക്

തിരുവനന്തപുരം: വിവാദങ്ങളുടെ പടിയിറങ്ങി ചെറിയാൻ ഫിലിപ്പ് തുടങ്ങിയിടത്തേക്ക് തന്നെ തിരികെ മടങ്ങുന്നു. കോൺഗ്രസ്സ് പ്രവേശനം സംബന്ധിച്ച് ഇന്ന് അദ്ദേഹം പ്രഖ്യാപനം നടത്തും. ഇതിന് മുന്നോടിയായി തൻറെ രാഷ്ട്രീയ ഗുരുവെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന എ.കെ ആൻറണിയെ അദ്ദേഹം വീട്ടിലെത്തി കണ്ടു.

20 വർഷവും ഇടത് പക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് എൽ.ഡി.എഫ് നിഷേധിച്ചതാണ് സ്വരചേർച്ചകളുടെ തുടക്കം. ഇതോടെ അദ്ദേഹം പരസ്യമായും രഹസ്യമായും സി.പി.എമ്മിനെതിരെ സംസാരിക്കാൻ ആരംഭിച്ചിരുന്നു.

ALSO READ : Mullaperiyar Dam Opened: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; 3,4 ഷട്ടറുകളാണ് ഉയർത്തിയത്

പ്രളയത്തെ തുടർന്ന് ചെറിയാൻ ഫിലിപ്പ് വലിയ വിമർശനമാണ് സി.പി.എമ്മിനെതിരെ നടത്തിയത്. മഴക്കെടുതികൾ മുന്നിൽ കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചെറിയാൻ ഫിലിപ്പിനെ തിരികെ എത്തിക്കാൻ ചരട് വലിച്ചവരിൽ  എ.കെ ആൻറണിയും പ്രമുഖനാണ്.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ചെറിയാൻ ഫിലിപ്പ്. അർഹമായ പരിഗണന തന്നില്ലെന്ന് കാണിച്ച് 2001-ൽ കോൺഗ്രസ്സ് വിട്ടു. പിന്നീട് എൽ.ഡി.എഫിലേക്ക് എത്തി. കുറച്ചു കാലം കെ.ടി.ഡി.സി ചെയർമാനായും പ്രവർത്തിച്ചു. 

ALSO READ : Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു 

ഇതിനിടയിൽ 2011 വരെ മൂന്ന് തവണ ഇടത് സ്വതന്ത്രനായും അദ്ദേഹം മത്സരത്തിനിറങ്ങിയെങ്കിലും വിജയംകണ്ടില്ല. ചെറിയാൻ ഫിലിപ്പിൻറ ചുവട് മാറ്റം ഇടത് പാളയത്തിൽ കാര്യമായ അനക്കം ഒന്നും ഉണ്ടാക്കില്ലെങ്കിലും ഇത് കോൺഗ്രസ്സിന് ആവേശം പകരുന്ന ഒന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More