Home> Kerala
Advertisement

നിയമസഭയിലെ കൈയ്യാങ്കളി: കേസ് പിൻവലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാരിന്‍റെ 2015ലെ ബജറ്റ് അവതരണവേളയിൽ നിയമസഭയ്ക്കുള്ളിൽ നടന്ന ലജ്ജാകരമായ സംഭവങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

നിയമസഭയിലെ കൈയ്യാങ്കളി: കേസ് പിൻവലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ 2015ലെ ബജറ്റ് അവതരണവേളയിൽ നിയമസഭയ്ക്കുള്ളിൽ നടന്ന ലജ്ജാകരമായ സംഭവങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

പരിപാവനമായ നിയമസഭാവേദിയെ ഗുണ്ടാ വിളയാട്ടത്തിന് നേതൃത്വം കൊടുത്ത ആളുകൾ, ഇപ്പോൾ ആ കേസുകൾ പിൻവലിക്കണമെന്ന് പറയുന്നത് ഏത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ചെന്നിത്തല ആരോപിച്ചു.

ഇത്തരം കേസുകൾ പിൻവലിച്ചാൽ നാളെ ഈ കോപ്രായങ്ങൾ അവിടെ വീണ്ടും ആവർത്തിക്കപ്പെടാനുള്ള പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഒരുകാരണവശാലും ആ കേസുകൾ പിൻവലിക്കാൻ പാടില്ല. നിയമസഭയോടുള്ള അവഹേളനവും പൊതുമുതൽ നശിപ്പിച്ചത് തേച്ചുമായിച്ചു കളയാനുള്ള നീക്കത്തിനെതിരെ ശക്തമായ നിയമ പോരാട്ടവുമായായി യുഡിഎഫ് മുന്നോട്ടുപോവുമെന്നും ചെന്നിത്തല സൂചിപ്പിച്ചു.

Read More