Home> Kerala
Advertisement

ഷുഹൈബ് വധം: രാഷ്ട്രീയ കൊലപാതകികൾക്ക് കൂട്ട പരോൾ നൽകിയത് സംശയാസ്പദമെന്ന് ചെന്നിത്തല

സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

ഷുഹൈബ് വധം: രാഷ്ട്രീയ കൊലപാതകികൾക്ക് കൂട്ട പരോൾ നൽകിയത് സംശയാസ്പദമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

ഷുഹൈബ് വധിക്കപ്പെടുന്നതിന് മുൻപായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ നൽകിയതും സംശയാസ്പദമാണ്. 

സിപിഎം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടയല്ല. ഭീകര സംഘടനകളുടെ മാതൃകയിലുള്ള അതേ പ്രാകൃത രീതിയിലാണ് അവര്‍ കൊലപാതകങ്ങളും അക്രമങ്ങളും കേരളത്തിൽ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Read More