Home> Kerala
Advertisement

തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കും: ചെന്നിത്തല

തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ ഗെയ്ല്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കും: ചെന്നിത്തല

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ ഗെയ്ല്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും  ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

മുക്കത്തെ സമരം സര്‍ക്കാര്‍ സൃഷ്ടിയാണ്. വികസന വിരോധിയെന്ന് പിണറായി ഉദ്ദേശിച്ചത് വി.എസ്. അച്യുതാനന്ദനെയാവാം. യുഡിഎഫ് പദ്ധതിയെ എതിര്‍ത്തിട്ടില്ല. ഈ സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.  കൂടാതെ സോളാര്‍ റിപ്പോര്‍ട്ടിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന്  ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ നിയമോപദേശം എങ്ങനെ കിട്ടുമെന്ന കാര്യം തനിക്കറിയാമെന്നും ചെന്നിത്തല പ്രതികരിച്ചു.

Read More